വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തി യുവാക്കള്‍! ഒടുക്കം പണി കിട്ടി..!!

വിളിക്കാത്ത കല്യാണത്തിന് പോയി ഉണ്ടിട്ട് പോരാമെന്ന് കരുതി പക്ഷേ, ഒരു കൂട്ടം യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കഴക്കൂട്ടത്ത് ക്ഷണിക്കാത്ത വിവാഹത്തിന് ഉണ്ണാനെത്തിയവരെ പോലീസ് പിടിച്ചു. കഴക്കൂട്ടത്തെ ഒരു പ്രമുഖ വിവാഹമണ്ഡപത്തില്‍ ആയിരുന്നു യുവാക്കള്‍…

വിളിക്കാത്ത കല്യാണത്തിന് പോയി ഉണ്ടിട്ട് പോരാമെന്ന് കരുതി പക്ഷേ, ഒരു കൂട്ടം യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കഴക്കൂട്ടത്ത് ക്ഷണിക്കാത്ത വിവാഹത്തിന് ഉണ്ണാനെത്തിയവരെ പോലീസ് പിടിച്ചു. കഴക്കൂട്ടത്തെ ഒരു പ്രമുഖ വിവാഹമണ്ഡപത്തില്‍ ആയിരുന്നു യുവാക്കള്‍ ക്ഷണിക്കപ്പെടാതെ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ടെക്‌നോ പാര്‍ക്ക് ജീവനക്കാരും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘമാണ് പോലീസ് പിടിയിലായത്. കുറച്ച് നാളുകളായി ഇത്തരത്തില്‍ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.

കല്യാണത്തിന് ക്ഷണിക്കാതേയും ആളുകള്‍ ഓഡിറ്റോറിയത്തിലെ വിവാഹത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കാന്‍ എത്താറുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഓഡിറ്റോറിയം ഉടമയോട് ഇതേ കുറിച്ച് പരാതി പറഞ്ഞതായും ആളുകള്‍ പറയുന്നു. നിരവധി വിവാഹ പാര്‍ട്ടികള്‍ ഇക്കാര്യം ഉടമയോട് നേരത്തേയും പരാതിയായി

പറഞ്ഞിട്ടുണ്ടത്രെ. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നതോടെയാണ് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഒരു സംഘം യുവാക്കള്‍ പിടിയിലായത്.

police arrest

പിടികൂടിയവരെ പോലീസ് താക്കീത് നല്‍കിയ വിട്ടയച്ചു. ഇനിയെങ്കിലും വിവാഹ പാര്‍ട്ടികളില്‍ ക്ഷണിക്കാത്തവര്‍ നുഴഞ്ഞു കയറി ഉണ്ടിട്ട് പോവില്ലെന്ന പ്രതീക്ഷയിലാണ് ഓഡിറ്റോറിയം അധികാരികള്‍.