പോലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി, ചിത്രത്തെ കുറിച്ച് അണിയറപ്രവർത്തകർ

മലയാളത്തിൽ നിരവധി പോലീസ് വേഷങ്ങളിൽ അഭിനയിച്ചു മിന്നുന്ന പ്രകടനം കാണിച്ച മമ്മൂട്ടി ഇപ്പോൾ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. റോഷക്ക്, കാതൽ എന്നി ചിത്രങ്ങൾ നിർമിച്ച മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്, റോബിൻ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ ദിവസ൦ പാലായിൽ വെച്ച് സ്വിച്ചോൺ കർമ്മവും, പൂജയും നടത്തിയിരുന്നു.മുഹമ്മദ് ഷാഫി ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. ചിത്രത്തിന്റെ എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജ് ആണ്. ജനുവരി ഒന്നിന് തന്നെ മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിന്റ് ചെയ്‌യും.പുതിയ നിയമം, ഗ്രേറ്റ് ഫാദർ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹകൻ ആയ റോബിൻ  സംവിധാനം ചെയ്യുന്ന ആദ്യ ഛിത്രം ആണിത്.

കുറ്റാന്വേഷണ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുകയാണ്, സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻെറ ഛായാഗ്രഹണം ഒരുക്കിയത് മുഹമ്മദ് റാഹിൽ ആണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ പാലാ, കണ്ണൂർ, വയനാട്, കൊച്ചി, ബോംബെ, പൂനാ തുടങ്ങിയവയാണ്, ദുൽഖർ സൽമാൻ ഉടമസ്ഥതയിലുള്ള വെഫെയർ ഫിലിംസ് ആണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത്.

Suji