പരസ്യം ആളുകളെ വഴിതെറ്റിക്കുന്നത്; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി

അടുത്തിടെ പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രാജ്യത്ത് തരംഗമായ അല്ലു അര്‍ജുന്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിവ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ വിമര്‍ശനത്തിന് വിധേയനായിരിക്കുകയാണ്. അല്ലു അര്‍ജുനെ മുഖമുദ്രയാക്കിയ പ്രത്യേക പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡി പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയും വ്യാജ വിവരങ്ങള്‍ നല്‍കിയതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും അദ്ദേഹം അംബര്‍പേട്ട് പോലീസില്‍ പരാതി നല്‍കി.

Allu arjun

അല്ലു അര്‍ജുനും ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനങ്ങളെ കബളിപ്പിച്ചതിന് നടപടിയെടുക്കണമെന്ന് കോത ഉപേന്ദര്‍ റെഡ്ഡി ആവശ്യപ്പെട്ടു. അതിനിടെ, ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനും അല്ലു അര്‍ജുന്‍ വിമര്‍ശനം നേരിട്ടിരുന്നു. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിന് അദ്ദേഹത്തിന് താക്കീത് പോലും ലഭിച്ചിരുന്നു.

Previous article‘എന്റെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ കടന്നുവന്ന ഒരാള്‍’ മനസു തുറന്നു മല്ലിക
Next articleചാവുകടലിലെ സൂര്യാസ്തമയം; സുപ്രിയ എടുത്ത ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്‌