ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ നടപടി

ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസിൽ മോഹൻലാലിനെതിരെ നടപടിയുമായി വനം വകുപ്പ് ഡിപ്പാർട്മെന്റ്.വനം വകുപ്പ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രം പ്രകാരം മോഹൻലാൽ  ആനക്കൊമ്പ് കൈവശം വെച്ചതിനും കൈമാറ്റം ചെയ്തതിനുമെതിരെയാണ് കേസ്.വന്യ ജീവി സംരക്ഷണ നിയപപ്രകാരം ഇത് നിയമവിരുദ്ധമാണ്.മോഹൻലാലിനെ…

new stills of Mohanlal and Suriya from Kaappaan

ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസിൽ മോഹൻലാലിനെതിരെ നടപടിയുമായി വനം വകുപ്പ് ഡിപ്പാർട്മെന്റ്.വനം വകുപ്പ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രം പ്രകാരം മോഹൻലാൽ  ആനക്കൊമ്പ് കൈവശം വെച്ചതിനും കൈമാറ്റം ചെയ്തതിനുമെതിരെയാണ് കേസ്.വന്യ ജീവി സംരക്ഷണ നിയപപ്രകാരം ഇത് നിയമവിരുദ്ധമാണ്.മോഹൻലാലിനെ പ്രീതിയാക്കി ഉള്ള കുറ്റപത്രം വനംവകുപ്പ് ഡിപ്പാർട്മെന്റ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.

2012 ജൂണിലാണ് ഈ സംഭവം നടന്നത്.മോഹൻലാലിൻറെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ 4 ആനക്കൊമ്പുകളാണ്‌ കണ്ടെടുത്തത്.തുടർന്ന് കെ.കൃഷ്ണൻനായർ എന്ന അളിൽനിന്നും 65000 രൂപക്ക് ആനക്കൊമ്പ് വാങ്ങിയതാണെന്നും മറ്റ് രണ്ടുപേരുടെ ലൈസെൻസ്സിലാണ് ആനക്കൊമ്പുകൾ വീട്ടിൽ സൂക്ഷിച്ചതെന്നുമായിരുന്നു മോഹൻലാലിൻറെ വിശദീകരണം.സംഭവം നടന്ന്‌ 7 വർഷം പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരെ ഹൈകോടതിയിൽനിന്നും താക്കീതു വന്നതിനെത്തുടർന്നാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.
സംഭവം നടന്നസമയത് ആദ്യം പോലീസ് കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി.പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ചു മോഹനലൈന് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസെൻസ് സർക്കാർ നൽകുകയും ചെയ്തു.എന്നാൽ ഇതിനെതെതിരെ എറണാകുളം സ്വദേശി എ.എ.പൗലോസ് ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടാണ് കേസ് വീണ്ടും അന്വഷിച്ചത്.മോഹൻലാലിന് ലൈസൻസ് നൽകിയ അന്നത്തെ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററുടെ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പൗലോസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.