കാക്കിക്കുളളിലെ കാരുണ്യ ഹൃദയം, കൈയടിക്കാം നിലമ്പൂര്‍ പോലീസിന്

പോലീസുകാരുടെ ക്രൂരതകള്‍മാത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ കാക്കിക്കുളളിലെ കാരുണ്യ ഹൃദയങ്ങള്‍ കൂടി നമ്മള്‍ കാണാതെ പോകരുത്..!! 2-12-19(തിങ്കളാഴ്ച) രാത്രിയില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 85 വയസുളള ഒരു വൃദ്ധയും,രണ്ട് കുട്ടികളും രോഗികളുമടങ്ങുന്ന വയനാട്ടില്‍ നിന്നുളള നിരാലംബരായ എട്ടംഗ കുടുംബം താമസിക്കാന്‍ ഇടമില്ലാതെ, ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ,, ജോലി അന്വേഷിച്ച് പലസ്ഥലങ്ങളിലും സഞ്ചരിച്ച് നിലമ്പൂര്‍ റയില്‍വേ സ്റ്റേഷനിലെത്തി . എന്ത് ചെയ്യണമെന്നറിയാതെ, പോകാന്‍ ഇടമില്ലാതെ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഇരിക്കുന്ന ദയനീയകാഴ്ച ഒരു കൂട്ടം ചെറുപ്പക്കാർ കുറച്ച് പേര്‍ അവരുടെ അടുത്ത ചെന്ന് അവരുമായി സംസാരിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.. ഉച്ചക്ക് സുമനസ്സുകള്‍ നല്‍കിയ ഭക്ഷണമാണ് കഴിച്ചതെന്ന് അവര്‍ പറഞ്ഞു..

രാത്രിയില്‍ അവിടെ കൂടിയ ആയ ചെറുപ്പക്കാർ അവരെ എന്ത് ചെയ്യുമെന്നറിയാതെ നിസഹായരായി നില്‍ക്കെ,, നിലമ്പൂര്‍ പോലീസില്‍ വിവരമറിയിച്ചു.. CI സുനില്‍ പുളിക്കല്‍ സാറിന്‍റെ നിര്‍ദേശ പ്രകാരം പത്ത്

മണിയോടടുത്ത് ASI അന്‍വര്‍ സാറിന്‍റെ നേതൃത്വത്തിലുളള നാല് പേരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി.. പോലീസ് സംഘത്തെ കണ്ട് പീടികതിണ്ണയില്‍ കിടന്നുറങ്ങാന്‍ തുടങ്ങിയ ആ പാവം കുടുംബം ഭയന്നു.. തലേന്ന് മറ്റൊരു സ്ഥലത്ത് വെച്ച് പോലീസില്‍ നിന്ന് വളരെ മോശം അനുഭവമാണ് അവര്‍ നേരിട്ടതെന്ന് പറഞ്ഞിരുന്നു..

വളരെ മാന്യമായിട്ടാണ് ASI അവരോട് പെരുമാറിയത്..കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് രാത്രിയില്‍ ആ കുടുംബത്തെ ഇവിടെ കിടത്താന്‍ പറ്റില്ലെന്ന് സാര്‍ അവരോട് പറഞ്ഞു.. ”തല്‍ക്കാലം കിടക്കാന്‍ ഒരിടം കണ്ടെത്തണം.” ASI  ആര്‍ക്കൊക്കെയോ ഫോണ്‍ ഫോൺ വിളിച്ച്ചു .. കുറച്ച് സമയം കഴിഞ്ഞ് സാര്‍ അവരോട് ”CI ഓഫീസിനടുത്ത് പോലീസ് ക്വാട്ടേഴ്സുണ്ട് തല്‍ക്കാലം ഇവരെ അങ്ങോട്ട് മാറ്റാം..”ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരുടെ രണ്ട് വാഹനങ്ങളിലും, പോലീസ് ജീപ്പിലുമായി ഈ കുടുംബത്തേയും, അവരുടെ കൈവശമുണ്ടായിരുന്ന വീട്ടുപകരണങ്ങളും കയറ്റി അവർ നിലമ്പൂരിലെ പോലീസ് ക്വാട്ടേഴ്സിലെത്തി..

ASI യുടെ നേതൃത്വത്തില്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കി..
അവര്‍ക്ക് വേണ്ട ഭക്ഷണവും, വെളളവും കൊണ്ടുവന്ന് കൊടുത്തു.. വളരെ സൗമ്യമായി ASI അവരോട്  കാര്യങ്ങളെല്ലാം ചോദിച്ചറിയുന്നുണ്ടായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്‍റെ പേഴ്സില്‍ നിന്നും പണമെടുത്ത് ആ കുടുംബത്തിന്‍റെ കൈകളിലേക്ക് സ്നേഹത്തോടെ വച്ച് കൊടുത്തു …

”ബാക്കി കാര്യങ്ങള്‍ നമുക്ക് രാവിലെ തീരുമാനിക്കാമെന്നും, ഇനി എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും, സുഖമായി കിടക്കുന്നുറങ്ങിക്കോളൂ..” എന്നും പറഞ്ഞ് ASI മൊബൈല്‍ നമ്പറും എഴുതി കൊടുത്ത് രാവിലെ വരാമെന്ന് പറഞ്ഞ് യാത്രപറഞ്ഞ് ഇറങ്ങി. പുറത്തിറങ്ങാന്‍ നേരം അദ്ദേഹത്തോട് ആ പയ്യന്മാർ പേര് ചോദിച്ചറിഞ്ഞു..,, ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മനസില്ലാ മനസോടെയാണ് അദ്ദേഹം സമ്മതിച്ചത്..

ഇദ്ദേഹത്തെ പോലുളള കാക്കിക്കുളളിലെ നന്മഹൃദയങ്ങളെ പൊതുസമൂഹത്തിന് മുന്‍പായി എത്തിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഫോട്ടോ എടുത്തതും,, ഈ കുറിപ്പ് അറിയാവുന്ന രീതിയില്‍ എഴുതിയതും..!!

ഇദ്ദേഹത്തെ പോലുളള മനുഷ്യത്വമുളള പോലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ നിലമ്പൂരിനും അഭിമാനമാണ്..ഈ വിഷയത്തില്‍ ഇടപെട്ട് ആ കുടുംബത്തിന് സഹായഹസ്തങ്ങളുമായി മുന്നിട്ടിറങ്ങിയ ഒരുപാട് പേരുണ്ട്..ഭക്ഷണം നല്‍കുകയും, മറ്റു സഹായങ്ങളുമായി മുന്നോട്ട് വരികയും, നാട്ടിലെ എല്ലാ നല്ലപ്രവൃത്തികള്‍ക്കും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുളള നന്മനിറഞ്ഞ കുറച്ച് ചെറുപ്പകാര്‍,, വാഹനങ്ങള്‍ ഏര്‍പാടാക്കിയവര്‍,, ഇവരുടെ പ്രശ്നം അറിഞ്ഞ് ഓടിയെത്തിയ ‘നിലമ്പൂരിയന്‍സ്’ പ്രതിനിധികള്‍,, ഒരുപാട് സുമനസ്സുകള്‍..,,കൃത്യസമയത്ത് ഇടപെട്ട CIസുനില്‍ പുളിക്കല്‍ സാര്‍…

Krithika Kannan