‘ആ ഇനി നിങ്ങളവിടെ നിന്നേ, കടുവാ സാറ് പോയാട്ടേ…’ യാത്രക്കാരെ തടഞ്ഞ് ട്രാഫിക് പൊലീസ്- വീഡിയോ

മൃഗങ്ങള്‍, അത് വന്യമായാലും വളര്‍ത്തുമൃഗങ്ങളായാലും, സ്‌നേഹവും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്. നമ്മള്‍ എന്തിനാണ് പെട്ടെന്ന് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. കടുവയ്ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ സിഗ്‌നലില്‍ യാത്രക്കാരെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ തടയുന്നതിന്റെ ഹൃദയസ്പര്‍ശിയായ…

മൃഗങ്ങള്‍, അത് വന്യമായാലും വളര്‍ത്തുമൃഗങ്ങളായാലും, സ്‌നേഹവും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്. നമ്മള്‍ എന്തിനാണ് പെട്ടെന്ന് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. കടുവയ്ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ സിഗ്‌നലില്‍ യാത്രക്കാരെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ തടയുന്നതിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ വൈറലായിരിക്കുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ പങ്കുവെച്ച വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.

ഇപ്പോള്‍ വൈറലായ വീഡിയോയില്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ റോഡിന്റെ ഇരുവശത്തുമുള്ള സിഗ്‌നലില്‍ യാത്രക്കാരെ തടയുന്നത് കാണാം. യഥാര്‍ത്ഥത്തില്‍, ഒരു കടുവ ഹൈവേ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് അവര്‍ കണ്ടു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം മൃഗത്തെ കടത്തിവിടാന്‍ സാധിച്ചു. കടുവ അങ്ങനെ ശാന്തനായി കടന്നു പോവുന്നതും എല്ലാ വാഹനങ്ങളും അതിനായി ക്ഷമയോടെ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം.

”കടുവയ്ക്ക് മാത്രം ഗ്രീന്‍ സിഗ്‌നല്‍ എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.