# നിലമ്പൂരിൽ എൽ ഡി എഫിനെ അനുകൂലമായ സാഹചര്യം, ഇ പി ജയരാജൻ

- Link: https://ml.b4blaze.com/politics-news/situation-favorable-for-ldf-in-nilambur-says-ep-jayarajan
- Published: 2025-04-19T16:11:06+05:30
- Author: Suji

നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തിരഞ്ഞെടുപ്പിൽ
വലിയ വിജയം പാ‍‍ർട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. പിപി സുനീറിന്റെ അൻവർ പ്രസ്താവനയെക്കുറിച്ചുള്ള
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടും ഇ പി ജയരാജൻ പ്രതികരിച്ചു. അൻവറിനെ പറ്റി സുനീർ 
പറഞ്ഞത് എന്തൊണെന്ന് തനിക്കറിയില്ലെന്നും അൻവറിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കിയതാണെന്നുമായിരുന്നു
ഇ പി ജയരാജൻ്റെ പ്രതികരണം.

സിപിഒ സമരത്തിൽ നടപടിക്രമങ്ങളിലൂടെ മാത്രമേ ഏത് ഗവൺമെന്റിനും നിയമനം നടത്താനാകൂ എന്നും
സിപിഒ ഉദ്യോ‍​ഗാ‍ത്ഥികൾ നിരാഹാരം കിടന്നാൽ നിയമവും ചട്ടവും മാറ്റാനാകുമോ എന്നും അദ്ദേഹം
ചോദിച്ചു. സമരം ചെയ്യുന്നവർ എല്ലാ കാര്യങ്ങളും ആലോചിക്കണമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
എല്ലാ തൊഴിൽ രഹിതരോടും അനുഭാവമുള്ളവരാണ് സംസ്ഥാന ​ഗവൺമെന്റ്. സമരക്കാരെ യാഥാർത്ഥ്യം
ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത് എന്നും ഇപി ജയരാജൻ പറഞ്ഞു.
