# കനത്ത മഴയിൽ മുങ്ങി, ദുരിതത്തിലായി കേരളം; വിദേശ യാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

- Link: https://ml.b4blaze.com/politics-news/vd-satheesan-canceled-his-foreign-trip
- Published: 2024-05-29T21:29:47+05:30
- Author: Ajay

കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത അവസ്ഥയിലുമാണ്
വി ഡി സതീശന്റെ യുഎഇ സന്ദർശനം റദ്ദാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sathee.jpeg?resize
=960%2C1280&ssl=1)

ഇന്ന് വൈകിട്ട് കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായിരുന്നു
പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/a9f77de6-2c33-4372-
8211-88774a23b7a8.jpeg?resize=1280%2C960&ssl=1)

തന്റെ മണ്ഡലമായ എറണാകുളം ജില്ലയിലെ പറവൂരിൽ അടക്കം വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയ 
സാഹചര്യത്തിൽ വിദേശ യാത്ര പ്രതിപക്ഷ നേതാവ് ഒഴിവാക്കുകയായിരുന്നു. പറവൂരിലും എറണാകുളം
ജില്ലയിലുമായി തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/66257de9-0933-427c-
a581-d34403714898.jpeg?resize=960%2C1280&ssl=1)

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,
കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/2b95f510-40ee-4c2f-
ae8a-bb7368a6540a.jpeg?resize=1280%2C960&ssl=1)

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവർഷത്തിന്റെ ഭാഗമായുള്ള
മഴയാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/66257de9-0933-427c-
a581-d34403714898.jpeg?resize=960%2C1280&ssl=1)
