ഞങ്ങളുടെ കണ്ണിൽ പെടാതെ ഇത്രയും കാലം എവിടെ ആയിരുന്നു എന്ന് അദ്ദേഹം എന്നോട് തിരക്കി!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. നാടകത്തിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം സിനിമയിലേക്ക് എത്തുകയായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. നാടകത്തിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം സിനിമയിലേക്ക് എത്തുകയായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സീരിയസ് വേഷങ്ങൾ ആണെങ്കിലും കോമഡി വേഷങ്ങൾ ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് താരം പലപ്പോഴും തളിയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പം മാത്രമല്ല, യുവതാരങ്ങൾക്കൊപ്പവും സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താൻ സിനിമയിലേക്ക് വന്നതിനെ പറ്റി മനസ്സ് തുറക്കുകയാണ് പൊന്നമ്മ ബാബു.

സല്ലാപം നൂറാം ദിവസം ഓടിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്. ഒരിക്കൽ സിബി സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു കളിവീട് സിനിമ കഴിഞ്ഞു ലോഹിതദാസ് സാർ ഇപ്പോൾ ഷൊർണൂരിലെ ഗസ്റ്റ് ഹൗസിൽ ഉണ്ട് ഞാൻ സാറിനെ ഒന്ന് പോയി കാണണം എന്ന്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേക്ക് ഒരു സ്ത്രീയെ കൂടി വേണം എന്ന് സിബി സാറിനോട് പറഞ്ഞിരുന്നു. സിബി സാർ പറഞ്ഞ പ്രകാരം ഞാൻ ലോഹി സാറിനെ പോയി കണ്ടു. അന്ന് എന്റെ മുടിയൊക്കെ വേറെ സ്റ്റൈലിൽ വെട്ടി ഒക്കെ ഇട്ടിരിക്കുകയായിരുന്നു. അവിടെ എത്തി എന്നെ കണ്ടു കഴിഞ്ഞു ലോഹിസാർ കുറെ നേരം എന്റെ കണ്ണിലേക്ക് നോക്കി നിന്ന്.

അതിനു ശേഷം എന്നോട് പറഞ്ഞത് ഞങ്ങളുടെയൊക്കെ കണ്ണിൽ നിന്ന് മാറി ഇത് വരെ എവിടെ ആയിരുന്നു എന്ന് ആണ്. എന്നിട്ട് നമുക്ക് ഒരു വേഷം ചെയ്യാം അല്ലെ എന്നും പറഞ്ഞു. ഡയലോഗ് ഒക്കെ നന്നായി പറയുമല്ലോ അല്ലെ എന്നും ചോദിച്ചു. ഞാൻ പറയാം സാർ എന്ന് പറഞ്ഞു. അവസരം കിട്ടിയ ആവേശത്തിൽ ഞാൻ പറഞ്ഞു. നാടകത്തിൽ നിന്നല്ലേ വരുന്നത്, അപ്പോൾ മോശം ആകില്ല എന്ന് സാർ പറഞ്ഞു. എന്നിട്ട് വസ്ത്രത്തിന്റെ അളവ് ഒക്കെ കൊടുത്തിട്ട് പൊയ്‌ക്കോളാൻ പറഞ്ഞു. ഏത് കഥാപാത്രം ആണ് സാർ എന്ന് ഞാൻ തിരക്കിയപ്പോൾ മമ്മൂട്ടിയുടെ ചേച്ചി ആണെന്ന് പറഞ്ഞു. ആ ഒരു ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും രോമാഞ്ചം വരും. കാരണം ഞാൻ സിനിമയിൽ മാത്രമേ മമ്മൂട്ടിയെ കണ്ടിട്ടുള്ളു, ഒരിക്കൽ പോലും നേരിൽ കണ്ടിരുന്നില്ല. അത് ഓർത്ത് ദിവസങ്ങളോളം ഉറങ്ങാതെ കിടന്നിരുന്നു എന്നും പൊന്നമ്മ പറഞ്ഞു.