നിങ്ങൾ നാടകത്തിൽ നിന്നല്ലേ വന്നത്, എന്നിട്ടും ഡയലോഡ് പഠിക്കാൻ ഇത്ര സമയം വേണോ!

കുറച്ച് നാളുകൾ കൊണ്ട്  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഗോസിപ്പ് ആയിരുന്നു പുതിയ നിയമം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയും പൊന്നമ്മ ബാബുവുമായി വലിയ വഴക്കുണ്ടായെന്നും മമ്മൂട്ടി പൊന്നമ്മ ബാബുവിനെ പരസ്യമായി വഴക്ക്…

Ponnamma babu about mammootty

കുറച്ച് നാളുകൾ കൊണ്ട്  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഗോസിപ്പ് ആയിരുന്നു പുതിയ നിയമം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയും പൊന്നമ്മ ബാബുവുമായി വലിയ വഴക്കുണ്ടായെന്നും മമ്മൂട്ടി പൊന്നമ്മ ബാബുവിനെ പരസ്യമായി വഴക്ക് പറഞ്ഞെന്നും ഒക്കെ. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചിത്രവുമായി ബന്ധപ്പെട്ട ആരും തന്നെ എത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ഈ വാർത്ത സത്യം ആണെന്ന് കുറച്ച് ആരാധകർ എങ്കിലും വിശ്വസിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു തന്നെ. അങ്ങനെ ആയിരുന്നില്ല അന്ന് ആ സംഭവം നടന്നതെന്നും കാണികൾ അതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞത്. ഒരു റീലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ആണ് പൊന്നമ്മ ബാബു ഇതിനെ കുറിച്ച് സംസാരിച്ചത്.

പുതിയ നിയമം എന്ന ചിത്രത്തിൽ ഫസ്റ്റ് ഷോട്ട് എന്റേത് ആയിരുന്നു. ഷോട്ടിന്റെ സമയം ആയിട്ട് പോലും ആ രംഗത്തിൽ എനിക്ക് ധരിക്കേണ്ട ബ്ലൗസ് കിട്ടിയില്ല. ബ്ലൗസ് കിട്ടാത്തതിന് ഞാൻ കോസ്റ്റുംമറുമായി തർക്കിച്ച് കൊണ്ടിരിക്കുന്ന സമയത്ത് സ്ക്രിപ്റ്റ് പഠിക്കുവാൻ വേണ്ടി എന്റെ കയ്യിൽ കൊണ്ട് തന്നു. ഞാൻ പറഞ്ഞു സ്ക്രിപ്റ്റ് പ്രോംപ്റ്റ് ചെയ്തു തന്നാൽ മതിയെന്ന്. കാരണവും ആ സ്ക്രിപ്റ്റ് വായിച്ച് നോക്കാൻ എനിക്ക് നേരുത്തെ സമയം കിട്ടിയില്ലായിരുന്നു. ഇതെല്ലം കണ്ടുകൊണ്ടും കേട്ട് കൊണ്ടും മമ്മൂക്ക അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഇയാള് നാടകത്തിൽ നിന്ന് ഒക്കെ വന്നതല്ലേ, എന്നിട്ടും ഒരു സ്ക്രിപ്റ്റ് പഠിക്കാൻ തനിക് അത്ര സമയം വേണോ എന്ന് പുള്ളിക്കാരൻ എന്നോട് ചോദിച്ചു.

അപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു നാടകത്തിൽ സ്ക്രിപ്റ്റ് പഠിക്കാൻ കുറഞ്ഞത് പതിഞ്ച് ദിവസം എങ്കിലും സമയം തരും. എന്നാൽ ഇവിടെ അത് തരില്ല എന്ന് ഞാനും തിരിച്ച് പറഞ്ഞു. എങ്കിൽ പതിനഞ്ച് ദിവസം കഴിഞ്ഞു എടുക്കാം എന്ന് മൂപ്പരും മറുപടി നൽകി. അപ്പോൾ ആ സ്ക്രിപ്റ്റ് അപ്പോൾ തന്നെ പഠിച്ച് അഭിനയിക്കണം എന്നൊരു വാശി എനിക്ക് ഉണ്ടായി. ഞാൻ അപ്പോൾ തന്നെ സ്ക്രിപ്റ്റ് പഠിച്ച് ആ ഷോട്ട് വേഗം തന്നെ എടുക്കുകയും ചെയ്തു. അത് കണ്ടു ആഹാ, ഇത്രപെട്ടെന്ന് ഡയലോഗ് ഒക്കെ പഠിച്ചല്ലോ എന്ന് മമ്മൂക്ക വന്നു പറയുകയും ചെയ്തു. അതൊക്കെ മറക്കാനാവാത്ത തമാശകൾ ആയിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.