ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ 2′ ഐമാക്‌സിലും

തിയേറ്ററുകളില്‍ ഹിറ്റായി മാറിയ ചിത്രമാണ് ഹിറ്റ്‌മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്ത, തന്റെ ഡ്രീം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’. ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതാ ഐമാക്‌സിലുമെത്തുന്നു. ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കയാണ് ആരാധകര്‍. ‘പൊന്നിയിന്‍…

തിയേറ്ററുകളില്‍ ഹിറ്റായി മാറിയ ചിത്രമാണ് ഹിറ്റ്‌മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്ത, തന്റെ ഡ്രീം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’. ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതാ ഐമാക്‌സിലുമെത്തുന്നു. ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കയാണ് ആരാധകര്‍. ‘പൊന്നിയിന്‍ സെല്‍വന്‍ -1’ രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത്. ഹിറ്റ്‌മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്.

‘പൊന്നിയിന്‍ സെല്‍വന്‍ 2’ (പിഎസ്-2) ഐമാക്‌സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. തമിഴിനു പുറമേ ഹിന്ദിയിലും മണിരത്‌നത്തിന്റെ ചിത്രം ഐമാക്‌സില്‍ കാണാനാകും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. ചിത്രം (പി എസ്-1) തമിഴകത്ത് വന്‍ ഹിറ്റായി. ലോകത്താകമാനം വലിയ സ്വീകരണം ലഭിച്ചു. കളക്ഷനില്‍ കേരളത്തില്‍ നിന്നു മാത്രം തൂത്തു വാരിയത് ഇരുപത്തി അഞ്ച് കോടിയില്‍ പരം.

വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു ,ബാബു ആന്റണി റിയാസ് ഖാന്‍ , , ലാല്‍,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ സഞ്ചാരം.ഏ. ആര്‍.റഹ്‌മാന്റെ സംഗീതവും , രവി വര്‍മ്മന്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിന്‍ സെല്‍വ ‘നിലെ ആകര്‍ഷക ഘടകങ്ങളാണ് . തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും നിര്‍മ്മിച്ച ‘പൊന്നിയിന്‍ സെല്‍വന്‍-2 ‘ റിലീസ് ചെയ്യും .