സൂപ്പര്‍ ഹിറ്റ് മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. തൃഷയുടെയും നടി ശോഭിതയുടെയും മനോഹര ചുവടുവയ്ക്കുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ ഈ ഗാനം തിയേറ്ററുകളില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ ആരാധകര്‍ പങ്കുവച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസ് ചെയ്തത്. ലൈക്കയാണ് ചിത്രം നിര്‍മ്മിച്ചത്. ലോകമെമ്പാടും നിന്നും ചിത്രം 500 കോടിയിലധികം കളക്ഷനാണ് നേടിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന റെക്കോര്‍ഡും ‘പൊന്നിയിന്‍ സെല്‍വന്‍’ന് ആണ്.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര,ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയ താരനിരയാണ് പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്ത വര്‍ഷം റിലീസ് ഉണ്ടാകും.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…