ദൃശ്യവിസ്മയമാവാൻ ഒരുങ്ങി ‘പൊന്നിയിൻ സെൽവൻ 2’ ട്രെയ്‌ലർ കാണാം

മണി രത്‌നം എന്ന സൂപ്പർഹിറ്റ് സംവിധായകന്റെ എക്കലാത്തെലും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കകയാണ് പൊന്നിയിൻ സെൽവൻ 1. ചിത്രത്തിന്റെ രണ്ടാംഭാഗം റിലീസിനൊരുങ്ങഉകയാണ്. പ്രശസ്ത സാഹിത്യകാരൻ കൽകി കൃഷ്ണമൂർത്തിയുടെ ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലായ പൊന്നിയിൻ സെൽവനെ രണ്ട് ഭാഗങ്ങളായാണ് മണി രത്‌നം സിനിമയായി അവതരിപ്പിക്കുന്നത്.

ഏപ്രിൽ 28 നാണ് ചിത്രം പ്രദർശനത്തിനെത്തും. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 3.26 മിനിറ്റ് ദൈർഘ്യത്തിലാണ് മണി രത്‌നം ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗം കണ്ടവരുടെ ആകാംക്ഷയെ വർധിപ്പിക്കുന്ന തരത്തിലുള്ളതാണ് സിനിമയുടെ ് രണ്ടാം ഭാഗത്തിൻറെ ട്രെയ്‌ലർ.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്‌മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ഐശ്വര്യ ലക്ഷ്മി,അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിക്കുന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ.എ ആർ റഹ്‌മാൻ സംഗീതം പകർന്നിരിക്കുന്ന സിനിമയുടെ ഛായാഗ്രാഹകൻ രവി വർമ്മൻ ആണ്. എഡിറ്റിംഗ് ശ്രീകർ പ്രസാദ്

Previous article‘പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അതു പരിശോധിക്കപ്പെടും’- ഹിഗ്വിറ്റ പ്രീ റിലീസ് ടീസര്‍
Next article‘ഒരു പെരുങ്കളിയാട്ടം’ ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു!