‘വിക്ര’ മിനെ പിന്നിലാക്കി പൊന്നിയിൻ സെൽവൻ; ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം പൊന്നിയിൻ സെൽവൻ ആദ്യദിനം സ്വന്തമാക്കിയത് കോടികൾ.ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്. പൊന്നിയിൻ സെൽവൻ തമിഴ് നാട്ടിൽ നിന്നു മാത്രം 25.86 രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ കളക്ഷൻ റക്കോർഡിൽ ഉലകനായകൻ…

മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം പൊന്നിയിൻ സെൽവൻ ആദ്യദിനം സ്വന്തമാക്കിയത് കോടികൾ.ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്. പൊന്നിയിൻ സെൽവൻ തമിഴ് നാട്ടിൽ നിന്നു മാത്രം 25.86 രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ കളക്ഷൻ റക്കോർഡിൽ ഉലകനായകൻ കമലഹായൻ ചിത്രം വിക്ര’മിനെ പിന്നിലാക്കിയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ

ഈ വർഷത്തെ മികച്ച ഓപ്പണിങ്ങ് കിട്ടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ. അജിത്ത് ചിത്രം വലിമൈ ആണ് ആദ്യ സ്ഥാനത്ത് 36.17 കോടി രൂപയാണ് കളക്ഷൻ. രണ്ടാം സ്ഥാനത്ത് വിജയ്യുടെ ‘ബീസ്റ്റ്’ ആണ്, 26.40 കോടിയാണ് നേടിയിരിക്കുന്നത്.

പൊന്നിയിൻ സെൽവൻ ആഗോള തലത്തിൽ 60 കോടിയ്ക്ക് അടുത്ത് കളക്ഷൻ നേടിയെന്നും റിപ്പോട്ടുകൾ ഉണ്ട്.മണിരത്നം കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വിക്രം,കാർത്തി,ജയം രവി,റഹ്‌മാൻ, പ്രഭു,ശരത് കുമാർ,പ്രകാശ് രാജ്,ജയറാം, ഐശ്വര്യ റായ്,തൃഷ, ഐശ്വര്യ ലക്ഷമി, ശോഭിത ദുലിപാല,റിയാസ് ഖാൻ,ബാബു ആന്റണി, ലാൽ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്