പൊന്നിയന്‍ സെല്‍വന്‍ ആമസോണ്‍ പ്രൈം സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. വമ്പന്‍ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് വണ്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഈ മാസം 30നാണ്…

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. വമ്പന്‍ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് വണ്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ഈ മാസം 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 1955 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ള ചരിത്ര സിനിമയാണ് പൊന്നിയന്‍ സെല്‍വന്‍.

പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ ചരിത്ര സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിയാന്‍ വിക്രം, ഐശ്വര്യ റായ്, ത്രിഷ, കാര്‍ത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയറാം, പ്രകാശ് രാജ്, ലാല്‍, പാര്‍ത്ഥിപന്‍, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.

500 കോടിയുടെ മുതല്‍ മുടക്കാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

125 കോടി നല്‍കിയാണ് ആമസോണ്‍ പ്രൈം ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിലെ പ്രദര്‍ശനത്തിനു ശേഷം ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തും.