ചരിത്രം കുറിച്ച് ‘പൊന്നിയിൻ സെൽവൻ’; ഇതുവരെ നേടിയത് എത്രയാണെന്നോ?

മണിരത്‌നം സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാിരുന്നു ‘പൊന്നിയിൻ സെൽവൻ’.കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30നാണ് ലോക വ്യാപകമായി റീലീസ് പൊന്നിയിൻ സെൽവൻ ചെയ്തത്. ബോക്‌സ് ഓഫീസിൽ…

മണിരത്‌നം സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാിരുന്നു ‘പൊന്നിയിൻ സെൽവൻ’.കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30നാണ് ലോക വ്യാപകമായി റീലീസ് പൊന്നിയിൻ സെൽവൻ ചെയ്തത്. ബോക്‌സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരി മികച്ച അഭിപ്രായത്തോടെ സിനിമ മുന്നേറുകയാണ്. ഇന്ത്യൻ സിനിമയുടെ റെക്കോർഡ് തകർത്താണ് പൊന്നിയിൻ സെൽവൻ ബോക്‌സ് ഓഫീസ് ഹിറ്റാവുന്നത്.

സിനിമ റീലീസ് ചെയ്ത് രണ്ടാഴ്ച്ചയാകും മുന്നെ കളക്ഷൻ 400 കോടി കവിഞ്ഞതായി നിർമ്മാതാക്കളായ മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴും തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പൊന്നിയിൻ സെൽവന്റെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ നിന് മാത്രം രണ്ടാഴ്ച്ചയക്കുള്ളിൽ 21 കോടി കളക്ഷനാണ് പൊന്നിയിൻ സെൽവൻ നേടിയത്.

പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം കേരളത്തിൽ റിലീസ് ചെയ്തത് ശ്രീ ഗോകുലം മൂവീസാണ്.ഇനി രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിക്രം,കാർത്തി,ജയം രവി,റഹ്‌മാൻ, പ്രഭു,ശ്രരത് കുമാർ, പകാശ് രാജ്,ജയറാം,ഐശ്വര്യ റായ്,തൃഷ, ശോഭിത ദുലിപാല,ഐശ്വര്യ ലക്ഷമി,ബാബു ആന്റണി, ലാൽ,റിയാസ് ഖാൻ തുടങ്ങിയരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങെൾ. പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത് 500 കോടി മുതൽ മുടക്കിലാണ്.