ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം; ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്റ്റംബര്‍ 30-ന് തിയേറ്ററുകളില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’. വന്‍ താര നിര അണി നിരയ്ക്കുന്ന ചിത്രം സെപ്റ്റംബര്‍ 30-ന് തിയേറ്ററുകളില്‍. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ളതാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിക്രം, ഐശ്വര്യാ റായ്,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാര്‍ത്തി, റഹ്‌മാന്‍,പ്രഭു,ശരത് കുമാര്‍,ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി പ്രമുഖര്‍ അഭിനയിക്കുന്നു.

അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. സംഗീതം-ഏ.ആര്‍.റഹ്‌മാന്‍.തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളില്‍ അവതരിപ്പിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍ ‘ ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.

Gargi