പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിച്ച് ശോഭനയും!

ഭാഷാഭേദമന്യേ മണിരത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ ആഘോഷമായി മാറുമ്പോള്‍ സിനിമയുടെ വിജയം ആഘോഷിച്ച് പ്രിയ നടി ശോഭനയും എത്തിയിരിക്കുകയാണ്. ഗംഭീര നൃത്തച്ചുവടുകളോടെ തന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശോഭന പൊന്നിയിന്‍ സെല്‍വന്‍ ടീമിന് തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.…

ഭാഷാഭേദമന്യേ മണിരത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ ആഘോഷമായി മാറുമ്പോള്‍ സിനിമയുടെ വിജയം ആഘോഷിച്ച് പ്രിയ നടി ശോഭനയും എത്തിയിരിക്കുകയാണ്. ഗംഭീര നൃത്തച്ചുവടുകളോടെ തന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശോഭന പൊന്നിയിന്‍ സെല്‍വന്‍ ടീമിന് തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ സ്പിരിറ്റ് ആഘോഷിക്കുന്നു..പ്രിയപ്പെട്ട മണിരത്‌നത്തിനും ഈ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് ശോഭന എത്തിയിരിക്കുന്നത്.

നിങ്ങളെ കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്നാണ് ശോഭന വീഡിയോ പങ്കുവെച്ച് കുറിച്ചത്. പൊന്നിയിന്‍ സെല്‍വനിലെ ചോള, ചോള എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ചടുലതയാര്‍ന്ന നൃത്തച്ചുവടുകളുമായി ശോഭന എത്തിയത്. വീഡിയോ കണ്ട് നിരവധിപ്പേരാണ് കമന്റുകള്‍ അറിയിക്കുന്നത്.. പെട്ടെന്ന് തന്നെ തീര്‍ന്നുപോയല്ലോ… എന്ന സങ്കടമാണ് പലര്‍ക്കും.. ഗംഭീരമായ നൃത്തച്ചുവടുകള്‍ എന്നും ശോഭന പങ്കുവെച്ച വീഡിയോ കണ്ട് ആരാധകര്‍ പറയുന്നു.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പിറന്ന സിനിമ പൊന്നിയിന്‍ സെല്‍വന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നേടുന്നത്.. ഒന്നാം ഭാഗം സിനിമാ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.. ഇനി രണ്ടാം ഭാഗത്തിനായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്.

അതേസമയം, സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയ ശോഭനയുടെ വീഡിയോയും വൈറലായി മാറുകയാണ്. പ്രിയ നടി ശോഭന ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും തന്റെ കാലാര്‍പ്പണ എന്ന നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുമായി തിരക്കിലാണ് താരം.