‘ദേവരാളന്‍ ആട്ടം’ ആരാധകരെ ആവേശത്തിലാഴ്ത്തി പൊന്നിയന്‍ സെല്‍വനിലെ പുതിയ ഗാനം

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുകയാണ്. എ.ആര്‍. റഹ്‌മാന്‍ സംഗീതം ഒരുക്കിയ ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയറാം, ജയം രവി, ശരത്കുമാര്‍, പാര്‍ത്ഥിഭന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു. വന്‍ പ്രതീക്ഷകളോടെ ഒരുക്കിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ വേഗത്തിലായിരിക്കുകയാണ്.

ഇതിനായി വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട് താരങ്ങള്‍. പൊന്നിയന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ ചിത്രത്തിന്റെ അടുത്ത ഭാഗം എപ്പോള്‍ പുറത്തിറങ്ങുമെന്ന ചോദ്യവും ആരാധകരില്‍ ഉയര്‍ന്നിരുന്നു. അതിന് മറുപടിയായി പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം അടുത്ത മേയിലോ ജൂണിലോ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ മണിരത്നം പറഞ്ഞു.

ഇതിനിടെ ചിത്രത്തിലെ ദേവരാളന്‍ ആട്ടം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനം ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്. യോഗി ശേഖര്‍ ആണ് ?ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്‍ ആണ് ?ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

Previous articleഗംഭീര തിരിച്ചുവരവ് നടത്തി നിത്യ ദാസ്; പള്ളിമണി ടീസര്‍ പുറത്ത്
Next article‘വെക്കേഷൻ വൈബ്’ബിക്കിനിയിൽ തിളങ്ങി അമലപോൾ