മാസ്ക് വെക്കാതെ പുറത്തിറങ്ങിയാൽ എട്ടിന്റെ പണി കിട്ടും, നടി പൂജിതയ്ക്ക് സംഭവിച്ചത് കണ്ടോ..

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയാണ് പൂജിത. ഓം ശാന്തി ഓശാനയിലെ ജൂലി എന്ന കഥാപാത്രത്തിന്റെ പേര് പറയുമ്പോഴേ പ്രേഷകരുടെ മനസ്സിൽ പൂജിതയുടെ മുഖം ഓടിയെത്തും. ഓം ശാന്തി ഓശാന കൂടാതെ നീ കോ ഞ…

Poojitha video

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയാണ് പൂജിത. ഓം ശാന്തി ഓശാനയിലെ ജൂലി എന്ന കഥാപാത്രത്തിന്റെ പേര് പറയുമ്പോഴേ പ്രേഷകരുടെ മനസ്സിൽ പൂജിതയുടെ മുഖം ഓടിയെത്തും. ഓം ശാന്തി ഓശാന കൂടാതെ നീ കോ ഞ ചാ, അരിക്കിലൊരാൾ, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ കൊറോണ കാലത്ത് താരത്തിന് കിട്ടിയ ഒരു പണിയാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
മാസ്ക് നിർബന്ധം ആക്കിയ ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ താരത്തിന് പിഴ ചുമത്തിയിരിക്കുന്ന പോലീസ്. താരം തന്നെയാണ് തനിക്ക് പിഴ ലഭിച്ച കാര്യം പ്രേക്ഷകരുമായി വീഡിയോയിലൂടെ പങ്കുവെച്ചത്. മാസ്ക് ഇടാൻ പുറത്തിറങ്ങിയതാണെന്നും പോലീസ് പിടിച്ചപ്പോൾ സോപ്പിടാൻ നോക്കിയെകിലും നടന്നില്ലെന്നും അവസാനം പിഴ അടക്കേണ്ടി വന്നെന്നും താരം പറഞ്ഞു. ഇനി ആരും മാസ്ക് ഇടാതെ നടക്കരുതെന്നും ഇട്ടില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുമെന്നും താരം കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോൾ ആണ് താരം മാസ്ക് വെക്കാതെ പൊതുസ്ഥലത്ത് എത്തിയത്. 200 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും വെക്കണമെന്നും ഇല്ലെങ്കിൽ പിഴ ലഭിക്കുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും ദോഷമാണെന്നും താരം വിഡിയോയിൽ പറഞ്ഞു. വീഡിയോ കാണാം