‘ഒരേ പകല്‍…’ പൂക്കാലം എന്ന ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

ആനന്ദം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഒരേ പകല്‍…’ എന്ന ഗാനമാണ് പുറത്തുവിട്ടത്. വരികള്‍: റഫീഖ് അഹമ്മദ്,…

ആനന്ദം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഒരേ പകല്‍…’ എന്ന ഗാനമാണ് പുറത്തുവിട്ടത്. വരികള്‍: റഫീഖ് അഹമ്മദ്, ആലാപനം: ഷഹബാസ് അമന്‍, കെ എസ് ചിത്ര എന്നിവരാണ് ഗാനം ആലപിച്ചത്. സച്ചിന്‍ വാര്യരാണ് സംഗീതം.

ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ വിജയരാഘവന്‍ എത്തുന്നത്. ഗണേഷിന്റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കില്‍ ‘പൂക്കാല’ത്തില്‍ മുതിര്‍ന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള വിജയരാഘവന്‍ അഭിനയരംഗത്ത് 50 വര്‍ഷം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇവര്‍ക്കൊപ്പം ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം കാവ്യ, നവ്യ, അമല്‍, കമല്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു..

സിഎന്‍സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം: മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം: സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്, ചമയം: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍. വാര്യര്‍, നിശ്ചല ഛായാഗ്രഹണം: സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍: അരുണ്‍ തോമസ്, പിആര്‍ഒ എ.എസ്. ദിനേശ്, മാര്‍ക്കറ്റിങ്: സ്നേക്ക്പ്ലാന്റ്.