ഞാന്‍ കല്യാണം കഴിച്ചത് നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല; അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന പയ്യനെയായിരുന്നു, പക്ഷേ…: പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന, താര കുടുംബമാണ് ഇന്ദ്രജിത്തിന്റേതും ഒപ്പം പൃഥ്വി രാജിന്റേതും. ഇരുവരുടെയും കുടംബങ്ങള്‍ക്ക് ഏറെ പ്രത്യേകതകളും ഉണ്ട്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിച്ചപ്പോള്‍ ആരാധകരുടെ…

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന, താര കുടുംബമാണ് ഇന്ദ്രജിത്തിന്റേതും ഒപ്പം പൃഥ്വി രാജിന്റേതും. ഇരുവരുടെയും കുടംബങ്ങള്‍ക്ക് ഏറെ പ്രത്യേകതകളും ഉണ്ട്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തു നിന്നും സിനിമാ മേഖലവിട്ട് പുറത്തു നിന്നുള്ള സുപ്രിയയെയാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

എന്തായാലും ഇരു കൂട്ടരും ഒപ്പം അമ്മ മല്ലിക സുകുമാരനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ ഭര്‍ത്താവ് ഇന്ദ്രജിത്തിനെ കുറിച്ചു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത് മറ്റൊന്നുമല്ല, നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല, അമേരിക്കന്‍ കമ്പനിയിലേയ്ക്ക് ജോലിയ്ക്ക് പോകാനിരുന്ന ഒരു പയ്യനെ ആയിരുന്നു താന്‍ കല്ല്യാണം കഴിച്ചത് എന്നുള്ളതാണ്.

indrajith-poornima

 

പൂര്‍ണ്ണിമയുടെ വാക്കുകള്‍ ഇങ്ങനെ,

2002 ല്‍ താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താന്‍ വിവാഹം ചെയ്തത്. ആദ്യത്തെ സീരിയലിലൂടെ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഒരു വര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ നിന്നത്. ആ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴു സിനിമകളാണ് ചെയ്തത്.

ശേഷം 2002 ല്‍ ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഇന്ദ്രന്‍ നടന്‍ ആയിരുന്നില്ല. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ മദ്രാസില്‍ നെക്‌സേജ് എന്ന് പറയുന്ന അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ആ കമ്പനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാന്‍ കല്യാണം കഴിച്ചത്. അല്ലാതെ ഇന്നു കാണുന്ന ഇന്ദ്രജിത്ത് എന്ന നടനേയല്ല.

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. ‘പൂര്‍ണ്ണിമ ഇന്ദ്രജിത്ത്’ എന്നൊരു ലേബല്‍ ഉണ്ടാകണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനാണ് എന്ന് പൂര്‍ണ്ണിമ പറയുന്നു. തന്റെയുള്ളില്‍ ഒരു ഫാഷന്‍ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞത് ചുറ്റുമുളളവരും പ്രേക്ഷകരുമാണെന്നും പൂര്‍ണ്ണിമ കൂട്ടിച്ചേര്‍ക്കുന്നു.

‘പ്രാണ’ എന്ന വസ്ത്ര സ്ഥാപനവുമായി മുന്നോട്ടു പോകുകയാണ് പൂര്‍ണ്ണിമ ഇപ്പോള്‍. ‘ഫാഷന്‍ ചെറുപ്പത്തിലെ ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും ഫാഷനെ കുറിച്ച് പഠിക്കാന്‍ പോകണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍, അന്ന് കേരളത്തില്‍ ഫാഷനെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നുവെന്നും പൂര്‍ണ്ണിമ പറയുന്നു.