ഞാൻ വിവാഹം കഴിച്ചത് ഇന്ദ്രജിത്ത് എന്ന നടനെ ആയിരുന്നില്ല, തുറന്ന് പറഞ്ഞു - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ വിവാഹം കഴിച്ചത് ഇന്ദ്രജിത്ത് എന്ന നടനെ ആയിരുന്നില്ല, തുറന്ന് പറഞ്ഞു

Poornima about love

മലയാളികൾക്ക് ഏറെ പരിചിതമായ താരദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. മികച്ച ഒരുപിടി ചിത്രങ്ങൾ ആണ് പൂർണിമ കുറഞ്ഞ കാലയളവിനുള്ളിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നടനായും, വില്ലനായും എല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രജിത്തും. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണിമ വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും ബിസിനെസ്സ് മേഖലയിൽ താരം സജീവമായിരുന്നു. ഇന്ന് പ്രാണ എന്ന ബ്രാൻഡ് നടത്തുകയാണ് താരം. വര്ഷങ്ങളോളം സിനിയമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. വൈറസ് എന്ന ചിത്രത്തിൽ കൂടിയാണ് പൂർണിമ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പൂർണിമ. poornima with family

ആദ്യ സീരിയലിൽ അഭിനയിച്ചതിന് പിന്നാലെ തന്നെ എനിക്ക് സിനിമയിൽ അവസരം ലഭിച്ചു. ഒരു വര്ഷം കൊണ്ട് ഏഴോളം ചിത്രങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. അവയെല്ലാം എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതിൽ എനിക്ക് സന്തോഷവും ഉണ്ട്. 2002 ൽ ഇന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഞാനും ഇന്ദ്രനുമായി വിവാഹം കഴിക്കുമ്പോൾ ഇന്ദ്രൻ ഒരു നടൻ ആയിരുന്നില്ല. മദ്രാസ്സിൽ നെക്‌സേജ് എന്ന് പറയുന്ന ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു സാദാരണ കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്നു അപ്പോൾ ഇന്ദ്രൻ. കമ്പനിക്ക് വേണ്ടി അമേരിക്കയിൽ ജോലി ചെയ്യാൻ പോകാനിരിക്കെയാണ് ഞാനും ഇന്ദ്രനുമായുള്ള വിവാഹം നടക്കുന്നത്. poornima-indrajith

എന്നാൽ വിവാഹത്തിന് ശേഷം ഇന്ദ്രൻ കറങ്ങി തിരിഞ്ഞു സിനിമയിലേക്ക് തന്നെ വരുകയായിരുന്നു. ഒരുപക്ഷെ ഇന്ദ്രൻ സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ അത് ഞങ്ങളുടെ വിധി എന്ന് വിശ്വസിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം. അന്നും ഇന്ദ്രന്റെ സ്ഥാന സിനിമയിൽ ആണെന്നും താൻ ഒരു നടൻ ആണെന്നും ഇന്ദ്രൻ വിശ്വസിച്ചിരുന്നു. ഞാനും അങ്ങെനെ തന്നെ ആണ് വിശ്വസിച്ചത്.

Trending

To Top
Don`t copy text!