ആ യാത്ര കഠിനമേറിയതായിരുന്നു…! ഇരുപതാം വയസ്സില്‍ തന്നെ പൃഥ്വി അത് കണ്ടെത്തിയിരുന്നു – പൂര്‍ണിമ

ഒരു ചേച്ചി എന്ന രീതിയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയ്ക്ക് സാക്ഷിയായതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പൂര്‍ണിമ ഇതേ കുറിച്ച് മനസ്സ് തുറന്നത്. ഇന്ദ്രജിത്തുമായുള്ള തന്റെ…

ഒരു ചേച്ചി എന്ന രീതിയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയ്ക്ക് സാക്ഷിയായതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പൂര്‍ണിമ ഇതേ കുറിച്ച് മനസ്സ് തുറന്നത്. ഇന്ദ്രജിത്തുമായുള്ള തന്റെ വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ പൃഥ്വിരാജിന് പതിനെട്ട് വയസ്സായിരുന്നു എന്ന് പൂര്‍ണിമ ഓര്‍ത്തെടുക്കുന്നു. ഇന്ന് തന്റെ മൂത്ത പുത്രി പ്രാര്‍ത്ഥനയുടെ വയസ്സ്. ആ വയസ്സില്‍ പൃഥ്വിയുടെ ജ്യേഷ്ഠഭാര്യ ആയതുകൊണ്ട് തന്നെ പൃഥ്വിയുടെ വളര്‍ച്ചയ്്ക്ക് താനും സാക്ഷിയാണെന്ന് പൂര്‍ണിമ പറയുന്നു.

ഒരു ചേച്ചി എന്ന രീതിയിലാണ് ആ വളര്‍ച്ചയെ ഞാന്‍ നോക്കി കാണുന്നത്. നമുക്ക് പ്രിയപ്പെട്ടവരുടെ ഉയര്‍ച്ച നമ്മുടെ ഉയര്‍ച്ച കൂടിയാണെന്ന് താരം പറയുന്നു. ഇന്ന് കാണുന്ന നിലയിലേക്ക് പൃഥ്വി എത്തിയെങ്കിലും ആ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു എന്നാണ് പൂര്‍ണിമ പറയുന്നത്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എല്ലാവര്‍ക്കും അറിയാം. കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ജീവിതമാണ് പൃഥ്വിയുടേത്.

PRITHVIRAJ (8)

പലരും ജീവിതവഴി കുറേ താണ്ടി കഴിഞ്ഞ ശേഷമാണ് സ്വയം ഒരു തിരിച്ചറിവിലേക്ക് എത്തുന്നത്. പക്ഷേ പൃഥ്വിരാജ് തന്റെ ഇരുപതാം വയസ്സില്‍ തന്നെ താന്‍ എന്താണെന്ന് കണ്ടെത്തിയിരുന്നു എന്നും പൂര്‍ണിമ അദ്ദേഹത്തെ കുറിച്ച് പറയുന്നു. കരിയറിന്റെ തുടക്കം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും ഇന്ന് ആരാധക ലക്ഷങ്ങളുടെ പ്രിയ താരമാണ് പൃഥ്വിരാജ്.

PRITHVIRAJ (7)

ഒരു നടന്‍ എന്ന ലേബലില്‍ ഒതുങ്ങാതെ സിനിമാ മേഖലയുടെ പലമേഖലകളില്‍ പടര്‍ന്ന് നില്‍ക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ഒരു മികച്ച നടന്‍ എന്നതിന് പുറമെ ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നികളിലും പൃഥ്വിരാജ് തന്റെ കഴിവുകള്‍ മലയാള സിനിമയില്‍ തെളിയിച്ച് കഴിഞ്ഞു.