ആ സമയത്ത് ഞങ്ങള്‍ക്ക് നല്ല വിഷമമായി, പക്ഷെ അമ്മയെ അത് ബാധിച്ചതേയില്ല; പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ട സംഭവമായിരുന്നു പൃഥിരാജ് ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചതും അതിനെ കുറിച്ച് അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞതും. ഇപ്പോഴും ട്രോളന്മാര്‍ ആഘോഷിക്കാറുണ്ട് ആ സംഭവം. എന്നാല്‍ സംഭവം തങ്ങള്‍ക്ക് ഏറെ വിഷമമുണ്ടാക്കിയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.

തുറമുഖം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമയുടെ തുറന്നുപറച്ചില്‍. ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ട്രോളുകളെയും മല്ലിക സുകുമാരന്‍ അത് കൈകാര്യം ചെയ്തതും പറഞ്ഞത്.

‘അമ്മ ഈ ഇടയ്ക്ക് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് എന്ത് മാത്രം സത്യമാണ്. അമ്മ പണ്ട് ലംബോര്‍ഗിനി കാറിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് ഒക്കെ നല്ല വിഷമമായി. പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല.

അമ്മയുടെ ഈ പ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായി അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ മക്കളായ ഞങ്ങള്‍ക്ക് ഭയങ്കര വിഷമമുണ്ടായിരുന്നു. പക്ഷെ അമ്മ അത് മനോഹരമായി കൈകാര്യം ചെയ്തു. ഇതാണ് ജീവിതമെന്ന് അമ്മ മനസ്സിലാക്കുന്നുണ്ടെന്നും പൂര്‍ണിമ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂര്‍ണിമയുടെ പുതിയ ചിത്രം. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

Previous articleഇന്ന് അനുഭവിക്കുന്ന വേദന നാളെ ശക്തി നല്‍കും!! അമൃതയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!
Next articleഡോക്ടര്‍ റോബിന്റെ കാര്യത്തില്‍ തീരുമാനമായി..! ജാസ്മിന്‍ ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ വിജയി ആകാമായിരുന്നു!!