അല്ലിയുടെ ബോറടി ഞാൻ എങ്ങനെ മാറ്റും ? സുപ്രിയക്ക് മറുപടി നൽകി പൂർണിമ

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത്,…

supriya-and-poornima

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത്, ഇപ്പോൾ മകള്‍ അല്ലിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.കുട്ടികള്‍ക്ക് വെക്കേഷന്‍ ആയെങ്കിലും ലോകം കൊറോണ ഭീതിയിലായതോടെ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

supriya-says-about-prithira

ദിവസങ്ങളോളം കുഞ്ഞുങ്ങളെ എങ്ങനെ ബോറടിപ്പിക്കാതെ വീട്ടിലിരുത്തും എന്ന ആശങ്കയിലാണ് അമ്മമാര്‍.  മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനേറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ‘പ്രിയപ്പെട്ട അമ്മമാരെ എനിക്കൊന്ന് പറഞ്ഞ് തരൂ, ഈ ഐസലേഷന്‍ കാലത്ത് നിങ്ങള്‍ക്ക് എങ്ങനെയാണ് നിങ്ങളുടെ മക്കളെ വീട്ടില്‍ ബോറടി കൂടാതെ ഇരുത്താന്‍ കഴിയുന്നത്, കുറച്ച്‌ പൊടിക്കൈകള്‍ പറഞ്ഞു തരൂ.’

supriya daughter

സുപ്രിയ കുറിച്ചു.ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും മകളായ നക്ഷത്രയോടൊപ്പം പടം വരച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ ചോദ്യം. സുപ്രിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സുപ്രിയയാണ് കൂട്ടത്തില്‍ ഏറ്റവും മികച്ച കമന്റ് ചെയ്തത്. ‘കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം.’ എന്നാണ് പൂര്‍ണിമ പറയുന്നത്. പുതിയ ടിപ്സുകള്‍ നല്‍കിയ മറ്റുള്ള അമ്മമാര്‍ക്ക് സുപ്രിയ നന്ദിയും പറഞ്ഞു.