മകളേ പെട്ടെന്ന് തിരിച്ച് വരൂ..! പ്രാര്‍ത്ഥനയോട് പൂര്‍ണിമ!

ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇവരുടെ രണ്ട് പെണ്‍മക്കളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും മൂത്ത മകള്‍ പ്രാര്‍ത്ഥന ഇതിനോടകം തന്നെ മലയാളി സിനിമാ പിന്നണി ഗാന രംഗത്ത് തന്റെ ഇടം…

ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇവരുടെ രണ്ട് പെണ്‍മക്കളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും മൂത്ത മകള്‍ പ്രാര്‍ത്ഥന ഇതിനോടകം തന്നെ മലയാളി സിനിമാ പിന്നണി ഗാന രംഗത്ത് തന്റെ ഇടം നേടിയെടുത്ത താരമാണ്. ഇപ്പോഴിതാ താരപുത്രി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിന് അമ്മ പൂര്‍ണിമ പങ്കുവെച്ച കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഈ ഫോട്ടോകള്‍ക്ക് കമന്റുമായാണ് പൂര്‍ണിമ എത്തിയത്. നിന്നെ മിസ്സ് ചെയ്യുന്നു എന്നും.. പെട്ടെന്ന് തിരിച്ച് വരൂ എന്നുമാണ് മകളുടെ ഫോട്ടോകള്‍ക്കായി പൂര്‍ണിമ കമന്റ് ചെയ്തിരിക്കുന്നത്. പ്രാര്‍ത്ഥന ഇപ്പോള്‍ നിലവില്‍ മുംബൈയിലാണ് ഉള്ളത്. പാട്ടുകള്‍ക്കൊപ്പം താരം കൈവെയ്ക്കാത്ത മേഖലകള്‍ ഇല്ല..

poornima about prarthana

നൃത്തത്തിലും, ആക്ടിംഗ് വീഡിയോകളും ഗിറ്റാര്‍ വായനയും എല്ലാമായി സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്ന താരമാണ് പ്രാര്‍ത്ഥന. മലയാളത്തോടൊപ്പം തന്നെ ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങളാണ് പ്രാര്‍ത്ഥന പാടി കൈയ്യടി നേടാറുള്ളത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ.. എന്ന് തുടങ്ങുന്ന ഗാനവും..

 

ഹെലന്‍ എന്ന ചിത്രത്തിലെ താരാപഥമാകേ.. എന്ന് തുടങ്ങുന്ന ഗാനവുമാണ് പ്രാര്‍ത്ഥനയ്്ക്ക് ഒരുപാട് ആരാധകരെ സൃഷ്ടിച്ച് നല്‍കിയത്. ബോളിവുഡ് സിനിമാ രംഗത്തും തന്റെ പാട്ടുമായി പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.