ഇങ്ങനെ വസ്ത്രം അണിയാനും വേണം ഒരു ഭാഗ്യം..!! പൂര്‍ണിമയ്ക്ക് അത് ലഭിച്ചെന്ന് ആരാധകര്‍!

അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരം ലഭിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും താരത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള…

അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരം ലഭിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും താരത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഈ വിശേഷങ്ങളോടൊപ്പം പൂര്‍ണിമയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ സാരിയിലുള്ള ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ..

പൂര്‍ണിമയുടെ തന്നെ ഡിസൈനിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. വാട്ട് പി വെയര്‍സ്, പ്രാണ എന്നാണ് പൂര്‍ണിമ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സ്വന്തമായ ബിസിനസ് സംരംഭമാണ് പ്രാണ ഫാഷന്‍ ബൊട്ടിക്ക്. താരം അണിയുന്ന ഒരുവിധം വസ്ത്രങ്ങളെല്ലാം സ്വന്തമായി ഡിെൈസന്‍ ചെയ്തവ തന്നെയാണ്. ഇങ്ങനെ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് എത്താനും വേണം ഒരു ഭാഗ്യം എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, തുറമുഖം ആണ് പൂര്‍ണിമയുതേടായി ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരം പലപ്പോഴും എത്താറുള്ളത്. നാളുകള്‍ക്ക് ശേഷം താരത്തെ ബിഗ് സ്‌ക്രീനില്‍ കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. ഒരു ഉമ്മയുടെ വേഷത്തിലാണ് താരം സ്‌ക്രീനില്‍ എത്തുക.

രാജിവ് രവി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ നിവിന്‍ പോളി അടക്കമുള്ള വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബിഗ് സ്‌ക്രീനില്‍ ഉമ്മയുടെ മുഖം കാണാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൂര്‍ണിമയ്ക്ക് ആശംസകള്‍ അറിയിച്ച് ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.