ആരോടും പകവീട്ടാനുള്ളതാകരുത് ജീവിതം, അമൃതയ്ക്ക് ഉപദേശവുമായി ആരാധിക!

‘കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍ വന്നതും ഒക്കെ നല്ല…

‘കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍ വന്നതും ഒക്കെ നല്ല ഓര്‍മയുണ്ട്. ഒടുവില്‍ അമൃത സംസാരിച്ച ആ എപ്പിസോഡ്. എനിക്ക് ഈ ഡ്രസ്സ് വാങ്ങി തന്നത് സുരേഷ് ഗോപി സാര്‍ ആണ് എന്നും അദ്ദേഹത്തിന്റെ ഭാര്യ സെലക്‌ട് ചെയ്ത ഡ്രസ്സ് ആണ് എന്നും പറഞ്ഞു.
ഒടുവില്‍ ബാല അതിഥി ആയി എത്തിയ എപ്പിസോഡുകള്‍. തുടര്‍ന്ന് എലിമിനേഷന്‍ ടൈമില്‍ പുറത്തായപ്പോള്‍ ‘എനിക്ക് ഒരു എസ്‌എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ ‘എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം കെട്ടു വീണതും ഒക്കെ ഓര്‍മ്മയുണ്ട്. നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവില്‍ ബാലയോടൊപ്പം ലൈഫ് തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ പേഴ്സണല്‍ ഇഷ്യൂസ്. ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളു. ഉള്ളില്‍ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആരെയും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല എത്രയൊക്കെ ബോള്‍ഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും. ഒന്നു മാത്രം പറയട്ടെ.. ആരെയും ഇമ്‌ബ്രെസ്സ് ചെയ്യാനോ, പക വീട്ടനോ ഉള്ളത് ആകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ’എന്നുമാണ് ഗായിക അമൃത സുരേഷിനോട് ഒരു ആരാധിക പറഞ്ഞത്.
സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് അമൃത സുരേഷ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് അറിയാൻ അതീവ താൽപ്പര്യവും ആണ്. താരവും സിനിമ നടൻ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സ്വന്തമായി മ്യൂസിക് ബാൻഡ് ആരംഭിച്ച അമൃതയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.