വരുംകാലത്തു വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നു അവർ പ്രതീക്ഷിച്ചിരുന്ന പൊതുവ്യക്തിത്വവുമായിരുന്നു ബാനർജി!

നാടൻ പാട്ടുകാരൻ പി എസ് ബാനർജിയുടെ ആകസ്മികമായ വിയോഗം കലാ ലോകത്തിന് തന്നെ ഒരു വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ അവിചാരിതമായി തങ്ങളുടെ പ്രിയതാരം തങ്ങളെ വിട്ട് പോയതിന്റെ വിഷമത്തിൽ ആണ് ആരാധകരും.…

post about banarji

നാടൻ പാട്ടുകാരൻ പി എസ് ബാനർജിയുടെ ആകസ്മികമായ വിയോഗം കലാ ലോകത്തിന് തന്നെ ഒരു വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ അവിചാരിതമായി തങ്ങളുടെ പ്രിയതാരം തങ്ങളെ വിട്ട് പോയതിന്റെ വിഷമത്തിൽ ആണ് ആരാധകരും. നാടൻ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്ന കലാകാരന് ആരാധകർ ഏറെ ആയിരുന്നു. ഇപ്പോഴിത ബാനർജിയെ കുറിച്ചുള്ള ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

സ്വന്തത്തിൽ നിന്നും വലുതായ എന്തോ മുറിഞ്ഞു പോയതിന് സമാനമായ വേദനയാണ് പി .എസ് .ബാനർജിയുടെ ആകസ്മിക വിയോഗം അനേകം ആൾക്കാരിൽ ഉളവാക്കിയിരിക്കുന്നത് . അകാലത്തിൽ നമ്മളെ വിട്ട് പോയ ലോഹിത ദാസ് ,കലാഭവൻ മണി എന്നിവരെ പോലെ സമുന്നതനായ ഒരു കലാകാരൻ മാത്രമല്ല ദലിതരെ സംബന്ധിച്ചെടുത്തോളം വരുംകാലത്തു വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നു അവർ പ്രതീക്ഷിച്ചിരുന്ന പൊതുവ്യക്തിത്വവുമായിരുന്നു ബാനർജി . നാടൻ പാട്ടുകളെ പുരാവസ്തുക്കളെ പോലെ കൗതുകത്തോടെ കാണുകയോ അല്ലെങ്കിൽ ഭൂതകാല സ്മരണകളോട് ചേർത്തു നിറുത്തുകയോ ചെയ്യുന്ന ഒരു ഭവശാസ്ത്ര മണ്ഡലമാണ് നിലനിൽക്കുന്നത് .പലപ്പോഴും കീഴാളരുടെ കഠിനാധ്വാനത്തിന്റെ ഗതകാല വേദനകളും സാമുദായിക ജീവിതത്തിലെ ചുരുങ്ങിയ ആചാരങ്ങളും ആഘോഷങ്ങളുമാണ് അവ ഉൾക്കൊള്ളാറുള്ളത് .

എന്നാൽ ഈ അതിർത്തി മറികടന്നു തദ്ദേശീയ ജനതയുടെ എത്നിക് ആയ പ്രശ്നങ്ങളെ / പ്രതിസന്ധികളെ തന്റെ സവിശേഷമായ ആലാപന ശൈലിയിൽ കണ്ണിചേർത്തു എന്നതാണ് ബാനർജിയുടെ സംഭാവന എന്നു തോന്നുന്നു . കേവലമായ ‘ തന്മ ‘എന്നതിനുപരി കീഴാള ജനതയുടെ സുദീർഘ ചരിത്രത്തിന്റെ വർത്തമാനകാല പ്രതിസ്പുരണങ്ങളാണ് അദ്ദേഹത്തിന്റെ ആലാപനത്തിലൂടെ മിഴിവ് നേടുന്നതെന്നു പറയാം . തെക്കൻ തിരുവിതാം കൂറിലും കേരളത്തിലും ഇന്ത്യയിലും അനേകം വേദികളിൽ പാടിയിരുന്ന അദ്ദേഹം കീഴാളരുടെ സാംസ്‌കാരിക വിനിമയങ്ങളുടെ ഒരു ‘ കട്ട ‘ഉയർത്തി എന്നതിനൊപ്പം ആ പാട്ടുകളിൽ പ്രതിപാദിക്കപ്പെടുന്നവരെ വിഷയികളാക്കി മാറ്റി എന്നും കൂടെ പറയാം .

ഈ അർത്ഥത്തിൽ ആധുനിക അനന്തരമായ പ്രതിഭാസമാണ് ബാനർജിയുടെ പാട്ടു ജീവിതം . നല്ലൊരു കാരിക്കേച്ചറിസ്റ്റും കൂടിയായിരുന്ന അദ്ദേഹം ഐ .ടി .പ്രൊഫെഷനലായിരുന്നു .ലോകത്തിലെ കീഴാള സംഗീത ധാരകളെ വെച്ചുകൊണ്ട് തന്റെ പാട്ടുജീവിതത്തെ എപ്പോഴും അപ്ഡേറ്റ് ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു .സർവോപരി എല്ലാവരുടെയും നല്ല സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം . പ്രിയപ്പെട്ട പി .എസ് .ബാനർജിയുടെ ദുഃഖാർത്തരായ കുടുംബത്തിന്റെയും നൂറുകണക്കിനായ സഹപ്രവർത്തകകരുടെയും പതിനായിര കണക്കിനായ ആരാധകരുടെയും ദുഃഖത്തിൽ പങ്കുകൊള്ളുന്നു.