ചേലാകർമ്മം എന്ന പ്രാകൃത രീതിയെ ഇപ്പോഴും പിൻപറ്റി പോരുന്ന ഒരു സമുദായത്തെ ശക്തമായി വിമർശന വിധേയമാക്കുന്നുണ്ട്!

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ദേശിയ തലത്തിൽ നിരവധി അവാർഡുകൾ നേടിയ ചിത്രം ആണ് ബിരിയാണി. കനി കുസൃതി കേന്ദ്ര കഥാപാത്രത്തെ എത്തുന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് ഓടി ടി യിൽ കൂടി…

post about biriyani

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ദേശിയ തലത്തിൽ നിരവധി അവാർഡുകൾ നേടിയ ചിത്രം ആണ് ബിരിയാണി. കനി കുസൃതി കേന്ദ്ര കഥാപാത്രത്തെ എത്തുന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് ഓടി ടി യിൽ കൂടി പ്രദർശനത്തിന് എത്തിയത്. നിരവധി അഭിപ്രായങ്ങൾ ആണ് ചിത്രം സ്വന്തമാക്കിയത്. .ഇപ്പോൾ അതുൽ ഗുൽമോഹർ എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ഒരു പക്ഷേ ബിരിയാണിയേ ഏറ്റവും ശക്തമായ രാഷ്ട്രീയ സിനിമയാക്കി മാറ്റുന്നത് അതിലേ ആദ്യത്തേ രംഗമാണ് കദീജ എന്ന കനി കുസൃതിയുടെ കഥാപാത്രം തന്റെ തികച്ചും യഥാസ്ഥിതികൻ ആയ ഭർത്താവുമായി രതിയിൽ ഏർപ്പെടുന്നതായിരുന്നു രംഗം പെട്ടന്ന് അയാൾക്ക് ഉദ്ദാരണം ഉണ്ടാകുകയും ബാങ്ക് വിളിക്കുകയും ചെയ്യുമ്പോൾ അവൾക്ക് എന്ത്‌ സംഭവിച്ചു എന്ന് ചിന്തിക്കാതെ അയാൾ പെട്ടെന്ന് ശരീരത്തിൽ നിന്ന് കുതറിമാറുകയും കുളിക്കാൻ പോകുകയും ചെയ്യുകയാണ് തുടർന്ന് കദീജ ഒരു മലയാളി സ്ത്രീയിൽ നിന്നും തികച്ചും വ്യത്യാസ്ഥമായ രീതിയിൽ സ്വന്തം ശരീരത്തേ ആനന്ദിപ്പിച്ചുകൊണ്ട് വളരെ വൈകാരികമായ തീവ്രതയോട്കൂടി സ്വയം ഭോഗം ചെയ്യുകയാണ് അപ്പോൾ വളരെ യഥാസ്ഥിതികനായ കദീജയുടെ ഭർത്താവ് പുതപ്പ് അവളുടെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് സമയത്ത് ചേലാകർമ്മം ചെയ്യത്തത് കൊണ്ടുള്ള കഴപ്പാണ് നിനക്ക് എന്ന് പറഞ്ഞു വെക്കുകയാണ് ഒരു പക്ഷേ ഇവിടെ കദീജ അടിച്ചമർത്തപ്പെട്ട ലൈംഗിക ജീവിതം നയിക്കേണ്ടി വരുന്ന അനേകം മലയാളി സ്ത്രീകളുടെ പ്രതിനിധിയാണ്.

ഒരു ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേ ഫോർ പ്ലേയിൽ നമ്മൾ തുടങ്ങിവെച്ച കിടപ്പറയിലേ ലൈംഗിക ജനാധിപത്യത്തേകുറിച്ചുള്ള മലയാളിയുടെ ചർച്ചകളെ കുറച്ചുകൂടെ വിശാലമായ തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ് അക്ഷരാർത്ഥത്തിൽ ബിരിയാണി മലയാളിയുടെ കപടസദാചാര ബോധം എതമാത്രം ബിരിയാണിയേ ഉൾക്കൊള്ളുമെന്നറിയില്ല പക്ഷേ ബിരിയാണി പോലൊരു ചിത്രം ഏറെ പ്രസക്തമായ രാഷ്ട്രീയ ചോദ്യങ്ങൾ തന്നെയാണ് ഈ കാലഘട്ടത്തോട് പറയുന്നത് female genital mutatation ഉൾപ്പെടെ ചർച്ചയാകുന്ന ചിത്രം ഇസലാമിൽ അന്തർലീനമായ ജാതി വ്യവസ്‌ഥയേ കുറിച്ചും വളരെ ഗൗരവ പൂർവ്വം ചർച്ചചെയ്യുന്നുണ്ട്.

ഒരു പക്ഷേ ഒസ്സാത്തി എന്ന പദപ്രയോഗത്തിലൂടെ അത് പറയാതെ പറഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട് വാർത്തമാന ഇന്ത്യയിലെ സംഘപരിവാർ നേറേഷനുകളും ഒരു പ്രത്യക സാമൂദായത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം അതിന്റെ ഇരകളായി മാറുന്ന വർത്തമാന ഇന്ത്യയിലേ മതപരമായി അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധികൂടിയായി ഇവിടെ കദീജ മാറുന്നുണ്ട് ഒപ്പം മതത്തിലേ പുരുഷാധിപത്യവും സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാപനവത്കരണത്തേയും ഒക്കെ കൃത്യമായി വിമർശിക്കുന്ന ഒരു മികച്ച രാഷ്ട്രീയ ചിത്രമാണ് ബിരിയാണി ദമ്മുപൊളിച്ചാൽ കനലുപുകയുന്ന ബിരിയാണി കഴിക്കുമ്പോൾ നല്ല എരിവും പുളിയുമുള്ള കലാവിഷ്കാരമാണ്.