ഇതൊക്കെ ഒന്ന് കുറഞ്ഞാൽ തിരിച്ച് വന്നു അടിപൊളിയാക്കാം എന്ന് പറഞ്ഞു പോയവൻ ആണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതൊക്കെ ഒന്ന് കുറഞ്ഞാൽ തിരിച്ച് വന്നു അടിപൊളിയാക്കാം എന്ന് പറഞ്ഞു പോയവൻ ആണ്!

post about nandu mahadeva

കഴിഞ്ഞ ദിവസം ആണ് നിരവധി പേരെ സങ്കടത്തിൽ ആഴ്ത്തിക്കൊണ്ട് നന്ദു മഹാദേവ് ഈ ലോകത്തിനോട് വിട പറഞ്ഞത്. നിരവധി പേർക്ക് പ്രചോദനമായി വർഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന നന്ദുവിന്റെ പെട്ടന്നുള്ള വിയോഗം ഉൾക്കൊള്ളാൻ മലയാളികൾക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒന്ന് അല്ല, രണ്ടു അല്ല, നന്ദുവിനെ കാൻസർ എന്ന രോഗം വിഴുങ്ങുന്നത്. ഓരോ തവണ അസുഖം ഭേദം ആകുമ്പോഴും ശരീരത്തിൽ അടുത്ത സ്ഥലത്ത് കാൻസർ പ്രത്യക്ഷപ്പെടുമായിരുന്നു നന്ദുവിന്റെ. അത് കൊണ്ട് തന്നെ കാൻസർ തന്റെ കാമുകി ആണെന്നാണ് നന്ദു പറഞ്ഞിരുന്നത്. ക്യാന്സറിനോട് പോരാടുന്ന നിരവധി പേർക്ക് നന്ദു എന്നും ഒരു പ്രചോദനം കൂടി ആയിരുന്നു. ആ നന്ദു ആണ് മരണം വരെ കാന്സറിനോട് പോരാടിയിട്ട് ഇന്നലെ കീഴടങ്ങിയത്. ഇപ്പോൾ നന്ദുവിന്റെ വിയോഗത്തിൽ അപർണ ശിവകാമി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

നന്ദു പോയി… മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവൻ്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്.. എൻ്റെ കുഞ്ഞേ… എനിക്കൊട്ടും സങ്കടമില്ല. കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിൻ്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ.. ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത.. പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്.. നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്… ന്ന് എനിക്കറിയാം.. നീ ചെല്ലൂ… വേദനകളില്ലാത്ത ലോകത്തേക്ക്…

Join Our WhatsApp Group

Trending

To Top
Don`t copy text!