സ്വന്തം ഭർത്താവിന്റെ അനുവാദം ഇല്ലാതെ സ്ത്രീയ്ക്ക് തന്റെ ഗർഭധാരണം വേണ്ടാന്ന് വെയ്ക്കാം!

അടുത്തിടെയാണ് സാറാസ് എന്ന മലയാള ചിത്രം പുറത്തിറങ്ങിയത്.  ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇപ്പോൾ സിനിമ പറയുന്ന ആശയത്തെ കുറിച്ച് ഒരു…

അടുത്തിടെയാണ് സാറാസ് എന്ന മലയാള ചിത്രം പുറത്തിറങ്ങിയത്.  ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇപ്പോൾ സിനിമ പറയുന്ന ആശയത്തെ കുറിച്ച് ഒരു ആരാധകൻ സിനിമ പാരഡിസോ ക്ലബ്ബിൽ കുറിച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

“1971 ലെ മെഡിക്കൽ ടെർമിനേഷൻ പ്രെഗ്നൻസി ആക്ട് പ്രകാരം ഒരു സ്ത്രീക്ക് തന്റെ ഗർഭധാരണം മൂലം മാനസികമായോ ശാരീരികമായോ എന്തെങ്കിലും ആസ്വാസ്ഥ്യം തോന്നുകയാണെങ്കിൽ അവൾക് ആ ഗർഭം വേണ്ടെന്ന് വക്കാം. അതിനു സ്വന്തം ഭർത്താവിന്റെ അനുവാദം പോലും ആവശ്യം ഇല്ല.” വർഷങ്ങൾ കഴിഞ്ഞു, അബോർഷൻ ചെയ്ത കുഞ്ഞിന്റെ പ്രേതം വേട്ടയാടിയ 2009 ൽ ഇറങ്ങിയ കാണാകണ്മണിയിൽ ( source : വിക്കിപീഡിയ ) നിന്ന് മലയാള സിനിമ പിന്നെയും യാത്ര ചെയ്തു. അവസാനം 2021ൽ Sara’s ൽ എത്തി നിൽക്കുന്നു. അബോർഷൻ കൊടിയ പാപവും ഏറ്റവും വൈകാരികമായ ഒന്നായി ചിത്രീകരിച്ച ഒരു സിനിമ ആയിരുന്നു കാണാകണ്മണി. വിവാഹവും, കുട്ടികളുമൊക്കെ ഒരാളുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ഇതും മനുഷ്യാവകാശമാണ് എന്ന് പറയാൻ ഇത്രയും കാലം വേണ്ടി വന്നിരിക്കുന്നു. എന്നിരുന്നാലും ഈ മാറ്റം കണ്ടു നിൽക്കാൻ എത്ര സുഖം.സിനിമ വിഷയം വ്യക്തമായി അവതരിപ്പിച്ചു. ക്ലൈമാക്സിലെ ശ്രീന്ദയുടെ ചെറിയ രംഗം കാണിച്ചു തന്നത് ഒരുപാട് സ്ത്രീകളുടെ അവസ്ഥ തന്നെയാണ്. നല്ല ഒരു സിനിമ അനുഭവം.