ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ, വൈറലായി ടിനി ടോമിനെ കുറിച്ചുള്ള പോസ്റ്റ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ, വൈറലായി ടിനി ടോമിനെ കുറിച്ചുള്ള പോസ്റ്റ്

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ ടിനി ടോമിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്, ടിനി ടോം നൽകിയ ഉപദേശം അനുസരിച്ച് പഠിച്ച് മിടുക്കിയായ ഒരു പെൺകുട്ടിയുടെ അച്ഛൻ എഴുതിയ പോസ്റ്റാണ് ഇത്, കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ പിതാവ് ജോളി ജോസഫ് വളരെ രസകരമായിട്ട് എഴുതിയ കുറിപ്പാണിത്. പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് …! ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച എന്നാണ്അദ്ദേഹം പറയുന്നത്

പോസ്റ്റ് വായിക്കാം

പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് …!

കാക്കനാടിലുള്ള ഭാവൻസ് ആദർശ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ ടിനിടോം ” Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …! അന്നവൾക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോൾ അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് …! ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ?

എന്റെ പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച

Join Our WhatsApp Group

Trending

To Top
Don`t copy text!