വിവാഹം എപ്പോൾ കഴിക്കുമെന്ന് ബാലകൃഷ്ണ; കിടിലൻ മറുപടിയുമായി പ്രഭാസ്

തെലുങ്ക് സൂപ്പർതാരം പ്രഭാസിനോട് ചോദിക്കുന്ന ചോദ്യങ്ങളുടം താരം നൽകുന്ന മറുപടിയും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പതിവാണ്. അടുത്തുടെ നടൻ ബാലകൃഷ്ണ അവതരിപ്പിക്കുന്ന തെലുങ്ക് ടോക്ക് ഷോയായ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെയിൽ പ്രഭാസ് എത്തിയതും അതിലെ സംഭഷണങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച വിഷയമാണ്.

അൺസ്റ്റോപ്പബിൾ വിത്ത് എൻബികെയിൽ പ്രഭാസിനൊപ്പം അതിഥിയായി നടൻ ഗോപിചന്ദും ഉണ്ടായിരുന്നു. പ്രോഗ്രാമിന്റെ ട്രെയിലറിൽ ബാലകൃഷ്ണ പ്രഭാസിനോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ അടുത്തിടെ, ഷർവാനന്ദ് ഷോയിൽ എത്തിയപ്പോൾ താരം പറഞ്ഞത് പ്രഭാസ് വിവാഹം കഴിച്ചതിന് ശേഷം കഴിക്കാം എന്നായിരുന്നു. അപ്പോൾ ഇനി പ്രഭാസ് ഒരു മറുപടി പറയണം എപ്പോഴാ കല്യാണം കഴിക്കാൻ പോകുന്നതെന്ന് എന്നാണ് ബാലകൃഷ്ണ ചോദിച്ചത്.

ശർവാനന്ദ് എനിക്ക് ശേഷം താൻ വിവാഹം കഴിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, സൽമാൻ ഖാൻ വിവാഹം ചെയ്തതിന് ശേഷം ഞാൻ വിവാഹം കഴിക്കുമെന്ന് പറയണം എന്നാണ് പ്രഭാസ് പറഞ്ഞത്. അതേ സമയം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൊന്നായ ആഹാ വീഡിയോയിലാണ് ബാലകൃഷ്ണയുടെ ഷോ സ്ട്രീം ചെയ്യുന്നത്.

Previous articleദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ പുതിയ അപ്‌ഡേറ്റ് ഇതാണ്!
Next articleഎന്നോടുള്ള ആ ചോദ്യത്തിൽ മകൾ അസൂയപ്പെട്ടിരുന്നു വിന്ദുജ മേനോൻ!!