പ്രണയകഥ പ്രഭാസിന് വഴങ്ങില്ലേ..!? സംവിധായകന്‍ കഷ്ടപ്പെട്ടോ?

ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തലത്തിലേക്ക് വളര്‍ന്ന നടനാണ് പ്രഭാസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാം പ്രദര്‍ശനം തുടരുകയാണ്. പിരിയോഡിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തെ കുറിച്ച് വളരെ മികച്ച…

ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തലത്തിലേക്ക് വളര്‍ന്ന നടനാണ് പ്രഭാസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാം പ്രദര്‍ശനം തുടരുകയാണ്. പിരിയോഡിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. എന്നാല്‍ തന്നെ വെച്ച് ഒരു പ്രണയകഥ എടുക്കുക ബുദ്ധിമുട്ടാണ് എന്നാണ് പ്രഭാസ് പറയുന്നത്. അതിന് വേണ്ടി സംവിധായകന്‍ കുറിച്ച് കഷ്ടപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പിരിയോഡിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമായിരുന്നു രാധേശ്യാം. രാധകൃഷ്ണ കുമാര്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ പ്രഭാസിനൊപ്പം പൂജ ഹെഗ്ഡെയാണ് നായികയായി എത്തിയത്. ചിത്രത്തില്‍ ഒരു ഹസ്ത രേഖ വിദഗ്ധന്റെ വേഷമാണ് പ്രഭാസ് കൈകാര്യം ചെയ്യുന്നത്. വിക്രമാദിത്യ എന്നാണ് കഥാപാത്രത്തിന്റെ പേര്. പൂജ ഹെഗ്‌ഡെ പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തിയത്. ചിത്രത്തിലെ തന്‌റെ അഭിനയത്തെ കുറിച്ച് പ്രഭാസിന്റെ വാക്കുകളിലേക്ക്…

”പ്രണയവും സമയവും തമ്മിലുള്ള യുദ്ധമാണ് രാധേ ശ്യാം ഹസ്തരേഖപ്രകാരം ഭാവിപ്രവചിക്കാന്‍ കഴിയുന്ന വിക്രമാദിത്യ എന്ന കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത് അയാള്‍ക്ക് പ്രണയത്തിലൊന്നും വിശ്വാസമില്ല. എങ്കിലും അയാള്‍ പ്രണയത്തിലാവുന്നു. ആ പെണ്‍കുട്ടിക്ക് ഹസ്തരേഖപ്രകാരം ആയുസ്സ് കുറവാണ്. ഈ രണ്ടുപേരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.”

പ്രഭാസ് വ്യക്തമാക്കി. തന്നെ വച്ച് ഒരു പ്രണയ സിനിമ ഒരുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പ്രഭാസ് പറയുന്നു. സിനിമ എടുക്കുക മാത്രമല്ല അത് കാണുന്ന കാണികള്‍ക്ക് ഇഷ്ടപെടണം അതുകൊണ്ട് തന്നെ സംവിധായകന്‍ ഇതിന് വേണ്ടി കുറച്ചധികം പണികള്‍ ചെയ്തിട്ടുണ്ടെന്ന് പ്രഭാസ് പറയുന്നു.