‘ഓം റൂമിലേക്ക് വരൂ’!!! ടീസര്‍ കണ്ട് പൊട്ടിത്തെറിച്ച് പ്രഭാസ്, വീഡിയോ

സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓം റൗട്ട് ആണ് ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. ടീസര്‍ പുറത്തിറങ്ങിയതോടെ…

സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓം റൗട്ട് ആണ് ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. ടീസര്‍ പുറത്തിറങ്ങിയതോടെ രൂക്ഷവിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉയരുന്നത്

അതിനിടെ നായകന്‍ പ്രഭാസ് ദേഷ്യപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. സിനിമയുടെ ടീസര്‍ കണ്ട് സംവിധായകന്‍ ഓം റൗട്ടിനെ തന്റെ റൂമിലേക്ക് വിളിച്ചുവരുത്തി പ്രഭാസ് ദേഷ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ടീസറിനെതിരെ ട്രോളുകള്‍ നിറയുന്ന സാഹചര്യത്തിലാണ് പ്രഭാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുഖത്തെ ദേഷ്യം വെളിവാകുന്ന രീതിയില്‍ ‘ഓം റൂമിലേക്ക് വരൂ’ എന്ന് പ്രഭാസ് പറയുന്ന വിഡിയോയാണ് വൈറലാകുന്നത്. ടീസര്‍ കണ്ട് രോഷം കൊണ്ട പ്രഭാസ് സംവിധായകന് മുന്നറിയിപ്പ് നല്‍കാന്‍ വിളിച്ചതാണെന്നാണ് വീഡിയോ കണ്ട ആരാധകരും പറയുന്നു.

ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നത്. കൊച്ചുടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ക്ക് ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമ ഒരുങ്ങുന്നത് 500 കോടി ബജറ്റിലാണ്.
രാമ-രാവണ യുദ്ധമാണ് ചിത്രം പറയുന്നത്. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനുമാണ് അഭിനയിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 500 കോടിയില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ് ചിലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും.