നടന്‍ പ്രഭാസിന്റെ ആരോഗ്യം മോശമായി!! ഷൂട്ടിംഗ് നിര്‍ത്തിവച്ചു

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മോശമായതു മൂലം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ്…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മോശമായതു മൂലം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആദിപുരുഷ്,സലാര്‍,പ്രോജക്ട് കെ എന്നിവയാണ് പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍. എന്നാല്‍ അവയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ഹൈ ടെംപറേച്ചര്‍ കാരണം ഷൂട്ടുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പൂര്‍ണമായി സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നിലധികം പ്രോജക്ടുകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ ആരോഗ്യത്തെ ബാധിച്ചത്. ഇടവേളകളില്ലാതെയാണ് താരം ഈ ചിത്രങ്ങള്‍ ചെയ്യുന്നത്. പ്രഭാസിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരത്തെയും ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
Prabhas
അതേസമയം ജൂണ്‍ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷ് തിയ്യേറ്ററിലെത്തുമെന്നും വാര്‍ത്തകളുണ്ട്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ വിഎഫ്ക്‌സാണ് മോശം പ്രതികരണത്തിന് ഇടയാക്കിയത്.