പ്രഭാസിന്റെ ‘കെ’ 2024 ഏപ്രിൽ 10ന് എത്തും

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് പ്രഭാസ് . അതിനാൽ തന്നെ പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.ഈശ്വർ എന്ന തെലുങ്ക് നാടകത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രഭാസ് റൊമാന്റിക് ആക്ഷൻ ചിത്രമായ വർഷം എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.


2015ലാണ് പ്രഭാസിന്റെ തല വര മാറിയത് എന്നു തന്നെ പറയാം. എസ്എസ് രാജമൗലിയുടെ ഇതിഹാസ ചിത്രമായ ബാഹുബലി: ദി ബിഗിനിങ്ങിൽ പ്രഭാസ് ടൈറ്റിൽ റോളിൽ അഭിനയിച്ചു, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രമായിരുന്നു ബാഹുബലി: ദി ബിഗിനിങ്ങ് പിന്നീട് അതിന്റെ തുടർച്ചയായ ബാഹുബലി 2: ദി കൺക്ലൂഷനിലും പ്രഭാസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇത് പത്ത് ദിവസത്തിനുള്ളിൽ എല്ലാ ഭാഷകളിലും നിന്ന് 1,000 കോടി നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറി.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ‘പ്രാജക്റ്റ് കെ’ യുടെ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിന് കെ എന്നത് താൽക്കാലികമായി പേരിട്ടിരിക്കുന്ന പേരാണ്.പ്രൊജക്റ്റ് കെയുടെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്. സിനിമ 2024 ഏപ്രിൽ 10ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നുത്. ദീപിക പദുക്കോൺ ആണ് സിനിമയിലെ നായികയായി എത്തുന്നത്.കൂടാതെ ചിത്രത്തിൽ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Previous articleഇതങ്ങേരല്ലെ, ഇങ്ങേരല്ലെ എന്നൊന്നും ചോദിക്കരുത്..! ഫോട്ടോ പങ്കുവെച്ച് ശ്രീരാമന്‍
Next articleമകള്‍ ആശുപത്രിയില്‍! എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.. വേദനയോടെ നടി രംഭ!!