ബ്ലാക്ക് മാജിക് കാണിച്ച് വീഴ്ത്തി! അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത മോശം സ്ത്രീ; നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യഭാര്യ

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയില്‍ ജയറാമിന്റെ നായികയായെത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയയാളാണ് നയന്‍താരം. സിനിമയിലെത്തി ചുരുങ്ങിയ നാളുകൊണ്ടുതന്നെ താരപദവി ഉയര്‍ന്നു. മോഹന്‍ലാല്‍ നായകനായ വിസ്മയത്തുമ്പത്തും, പിന്നീട് നാട്ടുരാജാവും ഹിറ്റായി. തൊട്ടുപിന്നാലെ ആദ്യ തമിഴ്…

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയില്‍ ജയറാമിന്റെ നായികയായെത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയയാളാണ് നയന്‍താരം. സിനിമയിലെത്തി ചുരുങ്ങിയ നാളുകൊണ്ടുതന്നെ താരപദവി ഉയര്‍ന്നു. മോഹന്‍ലാല്‍ നായകനായ വിസ്മയത്തുമ്പത്തും, പിന്നീട് നാട്ടുരാജാവും ഹിറ്റായി. തൊട്ടുപിന്നാലെ ആദ്യ തമിഴ് ചിത്രം അയ്യായും ശ്രദ്ധിക്കപ്പെട്ടു. അവിടുന്നങ്ങോട്ട് താരത്തിന്റേത് അതിവേഗ വളര്‍ച്ചയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജനിച്ച ഡയാന കുര്യന്‍ അങ്ങനെ നയന്‍താരയായി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി മാറി.

അതേസമയം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നയന്‍താരയുടെയും വിഘ്നേഷിന്റെ വിവാഹം. ഇരുവരുടെയും ഏഴ് വര്‍ഷത്തെ പ്രണയമാണ് മഹാബലിപുരത്ത് സഫലമായത്. നടിയുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ സാഹചര്യത്തിലാണ് നയന്‍താരയുടെ ആദ്യ പ്രണയം വീണ്ടും ചര്‍ച്ചയാവുന്നത്. ഇപ്പോള്‍ പ്രഭുദേവയുടെ ആദ്യഭാര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറല്‍ ആവുന്നത്.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താരം ഗോസിപ്പ് വാര്‍ത്തകളിലും നിറഞ്ഞിരുന്നു.
നേരത്തെ നയന്‍താരയും നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. അന്ന് നയന്‍താരയെ വിമര്‍ശിച്ചുകൊണ്ട് പ്രഭുദേവയുടെ ആദ്യഭാര്യയും രംഗത്തെത്തിയിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നപ്പോള്‍, അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം എന്നും താരപത്നിയായിരുന്ന റംലത്ത് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും നയന്‍താര ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്ത് ആരോപിച്ചത്. സ്‌നേഹവും സംരക്ഷണവും നല്‍കുന്ന നല്ലൊരു ഭര്‍ത്താവ് ആയിരുന്നു പ്രഭുദേവ. പതിനഞ്ച് വര്‍ഷവും അങ്ങനെയായിരുന്നുവെന്നും റംലത്ത് പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് വേണ്ടി പ്രഭുദേവ ഒരു വീടും വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറിയത് നയന്‍താരയുടെ വരവോടെയാണ്. അദ്ദേത്തിന്റെ സ്വഭാവത്തിലും പെരുമാറ്റവുമൊക്കെ മാറിത്തുടങ്ങി. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വഭാവവും മാറിയെന്നും റംലത്ത് ആരോപിച്ചിരുന്നു.

തന്റെ ഭര്‍ത്താവിനെ മോഷ്ടിച്ചെടുത്ത നയന്‍താരയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി ഉചിതമായ ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. നയന്‍താരയെ എവിടെ കണ്ടാലും അവിടെ വെച്ച് ഞാന്‍ തല്ലുമെന്നും അവളൊരു മോശം സ്ത്രീയാണെന്നുമൊക്കെ റംലത്ത് പറഞ്ഞിരുന്നു.