ആര്‍സി15 ലൊക്കേഷനിലെത്തി രാം ചരണ്‍!!! ‘നാട്ടു നാട്ടു സ്‌റ്റൈലില്‍’ സ്വീകരിച്ച് പ്രഭുദേവയും സംഘവും

ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ ഓസ്‌കാര്‍ ഇന്ത്യയിലേക്ക് എത്തിച്ച രാംചരണിനെ ‘നാട്ടു നാട്ടു സ്‌റ്റൈലില്‍’ സ്വീകരിച്ച് നടനും ഡാന്‍സ് കൊറിയോഗ്രഫറുമായ പ്രഭുദേവ. രാംചരണിന് നല്‍കിയ ഗംഭീര സ്വീകരണമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

‘നാട്ടു നാട്ടു’വിന് ഓസ്‌കര്‍ ലഭിച്ചതിനുശേഷം സിനിമ സെറ്റിലേക്ക് മടങ്ങിയെത്തിയ രാംചരണിനെയാണ് നൃത്തം ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആര്‍സി15 എന്ന പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിലാണ് രാംചരണ്‍ ജോയിന്‍ ചെയ്തത്.

ആ ലൊക്കേഷനിലാണ് താരത്തിന് വന്‍ സ്വീകരണം ഒരുക്കിയത്. രാംചരണ്‍ തന്നെയാണ് സന്തോഷ നിമിഷത്തിന്റെ വീഡിയോ പങ്കുവച്ചത്. തനിക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയതിന് പ്രഭുദേവയ്ക്കും സുഹൃത്തുക്കള്‍ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്ന് കുറിച്ചാണ് രാം ചരണ്‍ വീഡിയോ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)

Previous articleഒരിക്കലും ഈ കൊച്ചിന്റെ ഒരു ഫാന്‍ അല്ല…പക്ഷെ ഒരു വല്ലാത്ത സഹതാപം!!!
Next articleധനുഷ് വീണ്ടും വിവാഹിതനാവുന്നു, വധു മലയാളികളുടെ പ്രിയതാരം; വെളിപ്പെടുത്തലുമായി നടൻ!