മാമാങ്കം നായിക നായിക പ്രാച്ചി തെഹ്ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം

മാമാങ്കം സിനിമയിൽ കൂടി മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ്  പ്രാച്ചി തെഹ്ലാൻ. താൻ ഉടൻ വിവാഹിതയാകുന്നു എന്ന് പ്രാചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, പിന്നാലെ താരത്തിന്റെ വിവാഹ തീയതിയും എത്തി. ഡല്‍ഹി സ്വദേശിയായ…

മാമാങ്കം സിനിമയിൽ കൂടി മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ്  പ്രാച്ചി തെഹ്ലാൻ. താൻ ഉടൻ വിവാഹിതയാകുന്നു എന്ന് പ്രാചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, പിന്നാലെ താരത്തിന്റെ വിവാഹ തീയതിയും എത്തി. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. 2012 ൽ രോഹിതും പ്രാചിയും പ്രണയത്തിൽ ആയിരുന്നു. കൊറോണ വൈറസ് തുടരുന്ന സാഹചര്യത്തിൽ കോവിഡ്19 ന്റെ എല്ലാ നിർദ്ദേശങ്ങളും മുൻനിർത്തി കൊണ്ടാണ് വിവാഹം നടന്നത്.

വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിൽ പങ്കെടുപ്പിച്ചുള്ളു. വിവാഹത്തിന് എത്തുന്നവരുടെ ആരോഗ്യം മുൻനിർത്തി വളരെ വലിയ ഹാൾ ആണ് വിവാഹത്തിന് വേണ്ടി പ്രാചി തിരഞ്ഞെടുത്തത്. പ്രാചിയുടെ ഹാൽദിയുടെയും മെഹന്ദിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, പിന്നാലെയാണ് വിവാഹ ചിത്രങ്ങളും എത്തിയത്.

ഡല്‍ഹിയിലാണ് പ്രാചി ജനിച്ചതും വളര്‍ന്നതും. ദിയ ഔര്‍ ബാത്തി ഹം എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രാചി അഭിനയരംഗത്തേയ്ക്ക് എത്തിയത്.ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു.