വിവാഹത്തിനായി തയ്യാറെടുത്ത് പ്രാചി; മെഹന്ദി ചിത്രങ്ങള്‍ പങ്കുവെച്ച്‌ താരം

മാമാങ്കം നായിക പ്രാചി തെഹ്‌ലാന്റെ വിവാഹമാണ് ആഗസ്ത് ഏഴിന്. ബുധനാഴ്ച രാത്രി നടന്ന മെഹന്ദി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ബിസിനസ്സ് കാരനായ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ, തന്റെ പ്രണയം പൂവണിയാൻ…

മാമാങ്കം നായിക പ്രാചി തെഹ്‌ലാന്റെ വിവാഹമാണ് ആഗസ്ത് ഏഴിന്. ബുധനാഴ്ച രാത്രി നടന്ന മെഹന്ദി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ബിസിനസ്സ് കാരനായ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ, തന്റെ പ്രണയം പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് പ്രാചി. ആഗസ്ത് ഏഴിന് ഡല്‍ഹിയിലെ ഒരു​ ഫാം ഹൗസില്‍ വെച്ച്‌ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിവാഹം.

2012 മുതല്‍ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അര്‍ജാന്‍’ ആയിരുന്നു.  മാമാങ്കത്തിൽ കൂടിയാണ് പ്രാചിയെ മലയാളികൾക്ക് പരിചിതമായത്.