പ്രദീപ് ചന്ദ്രൻ അച്ഛൻ അവൻ പോകുന്നു, സന്തോഷം പങ്കുവെച് താരം

കഴിഞ്ഞ ബിഗ്ഗ് ബോസ് സീസൺ രണ്ടിലൂടെ ആണ് മലയാളി പ്രേക്ഷകർ പ്രദീപ് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ അറിയാൻതുടങ്ങിയത്.സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായ താരം ഇടയ്ക്ക് വെച്ച് അതില്നിന്നെല്ലാം പുറത്താവുകയായിരുന്നു. എന്നാൽ വയസ്സ് കുറെയായിട്ടും തനിക്കുപറ്റിയ ഒരുവധുവിനെ കണ്ടെത്താൻ…

കഴിഞ്ഞ ബിഗ്ഗ് ബോസ് സീസൺ രണ്ടിലൂടെ ആണ് മലയാളി പ്രേക്ഷകർ പ്രദീപ് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ അറിയാൻതുടങ്ങിയത്.സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായ താരം ഇടയ്ക്ക് വെച്ച് അതില്നിന്നെല്ലാം പുറത്താവുകയായിരുന്നു. എന്നാൽ വയസ്സ് കുറെയായിട്ടും തനിക്കുപറ്റിയ ഒരുവധുവിനെ കണ്ടെത്താൻ പറ്റാത്തതിലുള്ള സങ്കടം പ്രദീപിനുണ്ടായിരുന്നു.ബിഗ്ഗ് ബോസിൽനിന്നും നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് താരം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അനുപമയെ ജീവിതസഖിയാക്കുകയാണെന്നും ലോക് ഡൗണ്‍ സമയമായതിനാല്‍ അധികമാരേയും വിളിക്കാന്‍ കഴിയുന്നില്ലെന്നും താരം പറഞ്ഞിരുന്നു.
വിവാഹ ശേഷമുള്ള ജീവിതം മനോഹരമാണെന്ന് പ്രദീപും അനുപമയും പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ മധുരം ഇരട്ടിയാണ്. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അനുപമയും പ്രദീപും ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിൽ താരം പറയുന്നതിങ്ങനെ;കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്, ഇതേക്കുറിച്ച് ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല, സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടില്ല. വയര്‍ കാണിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും പ്രദീപ് പറയുന്നു. ആദ്യമായി ഇത് പറഞ്ഞത് ഇപ്പോഴാണ്!ട്രിപ്പിള്‍ ലോക് ഡൗണ്‍ വന്നതോടെയായിരുന്നു വിവാഹം വധുവിന്‍റെ വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. ഇഷ്ടമില്ലാതെയാണോ വിവാഹം നടത്തിയതെന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. വീട്ടിലെ ചെറിയൊരു ഹാളിലായിരുന്നു വിവാഹം നടന്നത്. ഫാന്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിളക്ക് കെട്ട് പോവും. സാരിയും ആഭരണവും ഹാരവുമൊക്കെയായി നല്ല ചൂടായിരുന്നു. ഇതെപ്പോ കഴിയും എന്നായിരുന്നു ഞങ്ങള്‍ അന്യോന്യം പറഞ്ഞോണ്ടിരുന്നതെന്നും പ്രദീപ് പറയുന്നു.’
ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടമുള്ളയാള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയായിരുന്നു പ്രദീപ് നല്‍കിയത്.അടിയുണ്ടാക്കിക്കാനുള്ള ചോദ്യമാണല്ലേ, ഈ ഉത്തരം പറഞ്ഞാലേ രക്ഷയുള്ളൂ? ബിഗ് ബോസിന് ശബ്ദം നല്‍കിയ ആളെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. എല്ലാവരുമായും കോണ്ടാക്റ്റുണ്ട്. ഗ്രൂപ്പിലും സജീവമാണ്. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും, അതില്‍ ഒരുപാട് ആശങ്കപ്പെടുന്നതില്‍ കാര്യമില്ല. അനുവിനെപ്പോലെയുള്ളൊരാളെ കിട്ടാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം.