ആദ്യ സിനിമ വിജയത്തില്‍ കാര്‍ സമ്മാനമായി കിട്ടി!! പണം മതിയെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞു- ലവ് ടുഡേ സംവിധായകന്‍

സിനിമ വിജയിച്ചാല്‍ സംവിധായകന് ആഢംബര വാഹനങ്ങള്‍ സമ്മാനിക്കുന്ന പതിവുണ്ട് തമിഴ്‌നാട്ടില്‍. എന്നാല്‍ ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും പതിവ് തെറ്റിക്കാതെ ആദ്യ സിനിമയുടെ വിജയത്തിന് ശേഷം നിര്‍മാതാവ് കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍…

സിനിമ വിജയിച്ചാല്‍ സംവിധായകന് ആഢംബര വാഹനങ്ങള്‍ സമ്മാനിക്കുന്ന പതിവുണ്ട് തമിഴ്‌നാട്ടില്‍. എന്നാല്‍ ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും പതിവ് തെറ്റിക്കാതെ ആദ്യ സിനിമയുടെ വിജയത്തിന് ശേഷം നിര്‍മാതാവ് കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആ കാര്‍ സ്വീകരിക്കാന്‍ തയാറായില്ല. കാറിന് പകരമായി പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ അന്നത്തെ ആ സംഭവം ഓര്‍മ്മിക്കുകയാണ് പ്രദീപ്. കോമാളി റിലീസ് ചെയ്തതിനു ശേഷം തനിക്ക് കാര്‍ സമ്മാനമായി ലഭിച്ചു, എങ്കിലും ഞാന്‍ അത് തിരികെ നല്‍കി. പണം തന്നാല്‍ മതിയെന്ന് പറഞ്ഞു. പണത്തോടുള്ള ആര്‍ത്തി കാരണമല്ല അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുന്നു. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും പണം മാത്രം ലക്ഷ്യം വച്ചല്ലെന്നും പ്രദീപ് പറയുന്നു.

അന്ന് അതില്‍ പെട്രോള്‍ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു. അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക എനിക്ക് നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു. അടുത്ത മൂന്ന് വര്‍ഷം അതിജീവിക്കാനും എന്റെ അത്യാവശങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചു. എന്നും എന്റെ പാഷന്‍ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്.

പണമാണ് എനിക്ക് മുഖ്യമെങ്കില്‍ ഞാന്‍ അടുത്ത സിനിമ ഉടന്‍ തുടങ്ങിയേനെ. പക്ഷേ സിനിമയില്‍ നിന്ന് എനിക്ക് വേണ്ടത് സര്‍ഗ്ഗാത്മക സംതൃപ്തിയാണ്. കാശിനു ബുദ്ധിമുട്ടുമ്പോള്‍ പോലും അവസരം ഉണ്ടായിട്ടും ഞാന്‍ സിനിമ ചെയ്തിട്ടില്ല. അത് പലര്‍ക്കും മനസ്സിലായിട്ടില്ല. പക്ഷേ എല്ലാം പണത്തില്‍ മാത്രം അധിഷ്ഠിതമല്ലെന്നും പ്രദീപ് രംഗനാഥന്‍ വ്യക്തമാക്കി.