‘അമൃത ചാനലില്‍ ഏതോ സ്വാമിജി ഇരുന്നു തത്വം പറയുന്ന പോലെ ഉണ്ട്’

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് എത്തിയത് ജയസൂര്യയായിരുന്നു. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ. വെള്ളം സിനിമയുടെ തിരക്കഥ പുസ്തകമാക്കിയതിന്റെ പ്രകാശനത്തിനാണ് താരം എത്തിയത്. ചുരുങ്ങിയ കാലത്തിനിടയില്‍…

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് എത്തിയത് ജയസൂര്യയായിരുന്നു. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ. വെള്ളം സിനിമയുടെ തിരക്കഥ പുസ്തകമാക്കിയതിന്റെ പ്രകാശനത്തിനാണ് താരം എത്തിയത്. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാള സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ ജയസൂര്യ തന്റെ സിനിമാ ജീവിതകാലത്തെക്കുറിച്ച് തുറന്നുപറയുകയുണ്ടായി. ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് ജയസൂര്യ പറഞ്ഞു.

Jayasurya-(2)

സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാള പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താല്‍ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിങില്‍ സൂക്ഷ്മത പുലര്‍ത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു.

ഇപ്പോഴിതാ ജയസൂര്യയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘താടി ഒക്കെ എടുത്ത് ഷാജി പാപ്പാന്‍ ഒക്കെ ആയി വാ….ശെരിക്കും വെറുപ്പിച്ചു തുടങ്ങിയെന്ന് പ്രകാശ് മാത്യു മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല- ജയസൂര്യ…… ജയസൂര്യ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് … അതെ ജയേട്ടാ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്.. മേരി ആവാസ് സുനോ…. ജയേട്ടാ നിങ്ങള്‍ നല്ല നടന്‍ ആണ്…. അത് ഇങ്ങനെ ബുദ്ധിജീവി … അവാര്‍ഡ് മേടിക്കാന്‍ ഉള്ള പടം മാത്രം ചെയ്യാതെ… താടി ഒക്കെ എടുത്ത് ഷാജി പാപ്പാന്‍ ഒക്കെ ആയി വാ….ശെരിക്കും വെറുപ്പിച്ചു തുടങ്ങി…
2018 മുതല്‍ ജയസൂര്യടെ പടങ്ങള്‍ ഒന്ന് നോക്കാം, ക്യാപ്റ്റന്‍ ,ഞാന്‍ മേരിക്കുട്ടി , പ്രേതം 2 ,തൃശൂര്‍ പൂരം , അന്വേഷണം ,സൂഫിയും സുജാതയും ,വെള്ളം ,സണ്ണി , മേരി ആവാസ് സുനോ ,ജോണ്‍ ലൂതര്‍ , ഈശോ…

നാല് വര്‍ഷമായി പുള്ളിടെ മസിലുപിടിത്തം അല്ലാതെ ഒരു ചിരിക്കുന്ന പോട്ടെ അവാര്‍ഡ് പടം പോലെ അല്ലാത്ത സിനിമ ഇറങ്ങിയിട്ടുണ്ടോ,,,, എനിക്ക് ഏറ്റവും അരോചകം ആയി തോന്നിയത് മേരി ആവാസ് സുനോ ആണ്…. പണ്ട് നിങ്ങളുടെ ഇന്റര്‍വ്യൂ ഒക്കെ കാണാന്‍ എന്ത് രസം ആയിരുന്നാണോ… ഇപ്പൊ അമൃത ചാനലില്‍ ഏതോ സ്വാമിജി ഇരുന്നു തത്വം പറയുന്ന പോലെ ഉണ്ട്,… പഴയ ജയസൂര്യയെ നഷ്ടപ്പെടുന്നു… ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.