ഇങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍തന്നെ ന്യൂനപക്ഷമാകും: മുന്നറിയിപ്പുമായി പ്രകാശ് രാജ്

മത തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് കാശ്മീരില്‍നിന്നും പാലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും അതിജീവനവും പ്രമേയമായ ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് എതിരെ നടന്‍ പ്രകാശ് രാജ്. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍…

മത തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് കാശ്മീരില്‍നിന്നും പാലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും അതിജീവനവും പ്രമേയമായ ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് എതിരെ നടന്‍ പ്രകാശ് രാജ്. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘പൈല്‍സ് ആന്‍ഡ് ഫയല്‍സ്, നിയമപരമായ മുന്നറിയിപ്പ്… ഈ മതഭ്രാന്തന്മാര്‍ നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കില്‍, ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും’, പ്രകാശ് രാജ് ട്വിറ്ററില്‍ വ്യക്തമാക്കി. പ്രകാശ് രാജിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.