പീഡോഫീലിയ കോമഡിയല്ല; ധ്യാനിന്റെ തിരക്കഥയില്‍ സംഭവിച്ച പിഴവെന്ത്?

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് ‘പ്രകാശന്‍ പറക്കട്ടെ’. ലൗവ് ആക്ഷന്‍ ഡ്രാമയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയവുമായിട്ടാണ് ഈ സിനിമ എത്തുന്നതെന്ന് ധ്യാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എ്ന്നാല്‍ ചിത്രത്തിന്റെ…

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് ‘പ്രകാശന്‍ പറക്കട്ടെ’. ലൗവ് ആക്ഷന്‍ ഡ്രാമയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയവുമായിട്ടാണ് ഈ സിനിമ എത്തുന്നതെന്ന് ധ്യാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എ്ന്നാല്‍ ചിത്രത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍.

പ്ലസ് ടുവില്‍ പഠിക്കുന്ന ദാസനും അവന്റെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ധ്യാനും അവതരിപ്പിച്ചിരുന്നു. മാത്യു അവതരിപ്പിച്ച ദാസന്റെ ട്യൂഷന്‍ മാഷായാണ്് ധ്യാന്‍ ശ്രീനിവാസന്‍ എത്തിയത്. സ്ത്രീലമ്പടനായ ട്യൂഷന്‍ മാഷ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോടുള്ള മാഷിന്റെ ലൈംഗിക താല്‍പര്യത്തോടെയുള്ള പെരുമാറ്റം തമാശയായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സംഭവം തമാശരൂപേണ അവതരിപ്പിച്ചതിന് പുറമേ കേവലം തല്ലുകേസില്‍ ഒതുക്കി തീര്‍ക്കുകയുമാണ് ചെയ്യുന്നത്. ആ തല്ലുകേസും തമാശയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

സൈജു കുറുപ്പ് അവതരിപ്പിച്ച കുട്ടനും ഇതുപോലെ ഒരു കഥാപാത്രമാണ്. തനി വഷളനായ കുട്ടന്‍ നാട്ടിലെ സ്ത്രീകളെ നോക്കി അശ്ലീല പാട്ടുകള്‍ പാടുന്ന ബോറനാണ്. ഇയാളുടെ സ്റ്റോക്കിങ്ങും അശ്ലീല പാട്ടുകളും ചിത്രത്തില്‍ കേവലം തമാശകള്‍ മാത്രമാണ്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള ഇവരുടെ നിര്‍മാണസംരംഭമാണ് ‘പ്രകാശന്‍ പറക്കട്ടെ’. ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.