‘കണ്ണു കൊണ്ടു നുള്ളി’; പ്രകാശന്‍ പറക്കട്ടെയിലെ മനോഹര ഗാനമെത്തി

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്. ദിലീഷ് പോത്തന്‍ , മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്‌മാന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈയ്‌മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന്‍ പറക്കട്ടെ നിര്‍മ്മിക്കുന്നത്.

മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ചായാഗ്രഹണം – ഗുരുപ്രസാദ്, എഡിറ്റര്‍ – രതിന്‍ രാധാകൃഷ്ണന്‍, സൗണ്ട് – ഷെഫിന്‍ മായന്‍ , കല – ഷാജി മുകുന്ദ്, ചമയം – വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം – സുജിത് സി എസ്, സ്റ്റില്‍സ് – ഷിജിന്‍ രാജ് പി, പരസ്യകല – മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര്‍ – ദിനില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം – സജീവ് ചന്തിരൂര്‍,പി ആര്‍ ഒ – മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, അഭിലാഷ് ശ്രീരംഗന്‍. ജൂണ്‍ 17 മുതല്‍ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Gargi