എന്റെ ആ രംഗങ്ങൾ സ്‌ക്രീനിൽ കണ്ടപ്പോൾ തലകുനിച്ചിരിക്കാനെ കഴിഞ്ഞോളു! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ ആ രംഗങ്ങൾ സ്‌ക്രീനിൽ കണ്ടപ്പോൾ തലകുനിച്ചിരിക്കാനെ കഴിഞ്ഞോളു!

prameela about film life

ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് പ്രമീള. താരത്തിന്റെ ചിത്രങ്ങൾ എല്ലാം മികച്ച വിജയം ആയിരുന്നു കാഴ്ചവെച്ചത്. കുറഞ്ഞ കാലയളവ് കൊണ്ട് ഇരുന്നൂറ്റി അമ്പതിൽ അതികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഭർത്താവിനൊപ്പം വര്ഷങ്ങളായി കാലിഫോർണിയയിൽ ആണ് താമസം. ഇപ്പോൾ തന്റെ ഗ്ലാമർ ചിത്രം ആയ തമ്പുരാട്ടി പുറത്തിറങ്ങിയപ്പോൾ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് പ്രമീള.

ഒരുപാട് നല്ല കഥാപാത്രങ്ങൾ ഞാൻ സിനിമയിൽ അവതരിപ്പിച്ചിരുന്നു. എങ്കിലും ഇപ്പോഴും ആളുകൾ തമ്പുരാട്ടി എന്ന സിനിമയെയും അതിൽ ഞാൻ അവതരിപ്പിച്ച രാഗിണി തമ്പുരാട്ടിയെയും ആണ് ആദ്യം ഓർക്കുക.  നടി ഉഷയുടെ ഭര്‍ത്താവ് എന്‍. ശങ്കരന്‍നായരാണ് തമ്പുരാട്ടിയുടെ സംവിധായകന്‍. സിനിമയുടെ കഥ പറഞ്ഞപ്പോൾ ആ അവസരം ഞാൻ നിരസിച്ചു. അവർ ഒരുപാട് തവണ എന്നെ നിർബന്ധിച്ചപ്പോൾ ആണ് ഞാൻ സിനിമ ചെയ്യാൻ തയാർ ആയത്. കഥാപാത്രത്തിനായി അൽപ്പം ഗ്ലാമറസായി അഭിനയിക്കണം എന്നും അവർ പറഞ്ഞിരുന്നു. ഗ്ലാമർ ചിത്രം ആയത് കൊണ്ട് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ അച്ഛനും അമ്മയും വന്നിരുന്നില്ല.

എന്നാൽ സിനിമയുടെ പ്രിവ്യു കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും എനിക്കൊപ്പം വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്ലാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി. ആ ചിത്രത്തിൽ അഭിനയിച്ചതിൽ എനിക്ക് ഒരു കുറ്റബോധവും ഇല്ല. കാരണം ചിത്രത്തിന്റെ പ്രമേയം വളരെ നല്ലതാണ്. പക്ഷെ ചിത്രം ഓടാൻ വേണ്ടി തീയേറ്ററുകാർ അതിൽ കുറച്ച് ബിറ്റ്‌ സീനുകൾ കൂടി ഉൾപ്പെടുത്തിയെന്നു ഞാൻ പിന്നീടാണ് അറിഞ്ഞത്.

Join Our WhatsApp Group

Trending

To Top
Don`t copy text!